മലപ്പുറം: മിസില്‍സ് റുബെല്ല കുത്തിവയ്പ്പ് ആയുര്‍വ്വേദ മരുന്നുകള്‍ ഉപയോഗിക്കുന്നവരും നിര്‍ബന്ധമായും എടുക്കണം. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ തങ്ങളെ സമീപിക്കുന്ന രോഗികള്‍ക്ക് കുത്തിവയ്പ്പ് എടുക്കുന്നതിന് നിര്‍ദേശം നല്‍കണം.
വീഴ്ച വരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിന്‍സി പി. മഞ്ഞളി അറിയിച്ചു. ഹോമിയോ മരുന്നുകള്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ മിസില്‍സ് റുബെല്ല വാക്സിന് കുത്തിവയ്പ്പ് നടത്തിയാല്‍ യാതൊരു ദൂഷ്യഫലങ്ങളും ഉണ്ടാവില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. എല്‍. ഷീബാബീഗം പറഞ്ഞു.
ഹോമിയോ സ്ഥാപനങ്ങളില്‍ എത്തുന്നവരെ ഡോക്ടര്‍മാര്‍ ബോധവത്കരണം നടത്തണം മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: