മഞ്ചേരി: ദൈവത്തിന്റെ സ്വന്തം നാടായിരുന്ന കേരളം ഇന്ന് ഭീകരവാദികളുടെ സ്വന്തം നാടായി മാറുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍. ഹിന്ദുഐക്യവേദി ജില്ലാ കമ്മറ്റി മഞ്ചേരിയില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ഭീകരവാദം ഹിന്ദുക്കളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, അത് ലോകത്തിന് തന്നെ വിപത്താണ്. അത് മനസിലാക്കാനും ഭീകവാദികളെ ഉന്മൂലനം ചെയ്യാനും ഒരു കൂട്ടായ്മ രൂപപ്പെടേണ്ടത് അത്യാവശ്യമാണ്. വര്‍ഗീയതക്കെതിരാണെന്ന് നാടുമുഴുവന്‍ പ്രസംഗിച്ച് നടക്കുന്ന കമ്യൂണിസ്റ്റുകാരാണ് ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നതെന്നും ടീച്ചര്‍ കുറ്റപ്പെടുത്തി.
യോഗത്തില്‍ ജില്ലാ രക്ഷാധികാരി ആര്.എസ്.രാമലിംഗം അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്, മഹിളാ ഐക്യവേദി സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്റ് സൗദാമിനി, പി.കെ.വിജയന്, പി.കെ.ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: