കരുവാരക്കുണ്ട്: കരുവാരകുണ്ട് ഗ്രാമപഞ്ചായത്തില്‍ നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ സഹായിച്ച യുഡിഎഫ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായി ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് അറിയിച്ചു.
യുഡിഎഫ് സംവിധാനം സ്ഥാപിക്കുന്നതിലും സിപിഎം പ്രസിഡന്റ് പദത്തിലേക്ക് വരുന്നത് തടയുന്നതിലും ജാഗ്രത പുലര്‍ത്താത്തതിനാലാണ് നടപടി.
അലക്സാണ്ടര്‍ എന്ന കുഞ്ഞപ്പന് പ്രസിഡന്റായ കമ്മിറ്റിയാണ് പിരിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: