Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രീയം തുറന്നുകാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ആത്മകഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:50 am IST
in Kerala

കോഴിക്കോട്: കേരളത്തില്‍ ഇടതു-വലതുമുന്നണികള്‍ ഒത്തുകളി രാഷ്‌ട്രീയം കളിക്കുകയാണെന്ന ആരോപണത്തിന് അടിവരയിട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ ആത്മകഥ. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബിജെപിയാക്കി’ യെന്ന പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തല്‍.

1996 – 2001 ലെ നായനാര്‍ ഗവണ്‍മെന്റിന്റെ കാലത്താണ് ആദ്യമായി കേരളത്തില്‍ ഒത്തുകളി ഉയര്‍ന്നുവന്നതെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു. ‘അതിന് ചുക്കാന്‍ പിടിച്ചത് നായനാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട, സിപിഎമ്മില്‍ ഉന്നത സ്ഥാനം വഹിച്ചിരുന്ന ഒരു കണ്ണൂര്‍കാരനാണെന്നും അക്കാലത്ത് പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിലെ ഒരു ഘടകകക്ഷി നേതാവിന്റെ പേരിലുള്ള ഒരു വളരെ മോശം കേസ് ഒതുക്കികൊടുത്തത് ഇദ്ദേഹമായിരുന്നു എന്ന ആരോപണത്തെക്കുറിച്ചും അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ഒരു പാര്‍ട്ടിയില്‍ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാത്ത ഒരു ഗ്രൂപ്പ് മാനേജരുണ്ടെന്നും അദ്ദേഹവും എതിര്‍ചേരിയില്‍ പെട്ട ഒരു ഭരണകക്ഷി നേതാവും ആത്മബന്ധം പുലര്‍ത്തുന്നവരാണെന്നും ആത്മകഥയില്‍ പറയുന്നു. തന്റെ പാര്‍ട്ടിയില്‍ ഉള്ളവര്‍ക്ക് പാര വെക്കാന്‍ എതിര്‍ചേരിയിലുള്ള നേതാവുമായി ബന്ധം തുടരുന്ന ഇവര്‍ ഭാര്യമാര്‍ വഴിയാണ് സന്ദേശങ്ങള്‍ കൈമാറുന്നതെന്ന് വിവരിക്കുന്നു.

അന്ന് തുടങ്ങിയ ഒത്തുകളി കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും തുടര്‍ന്നുവെന്നും ഈ ഒത്തുകളി കാരണം ഇരുവിഭാഗത്തെയും നേതാക്കളുള്‍പ്പെട്ട ക്രിമിനല്‍, വിജിലന്‍സ് കേസുകള്‍ തേച്ചുമായ്‌ക്കപ്പെട്ടുവെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ പറയുന്നു.

കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ ഗ്രൂപ്പ് മാനേജര്‍മാരാണ് ഉള്ളത്. അഴിമതി നടത്താനാണ് ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നത്. കോഴിക്കോട്ട് ആര്‍ഇസി കാന്റീനില്‍ സപ്ലയറായിരുന്ന ഇപ്പോഴത്തെ ഒരു സംസ്ഥാന ഭാരവാഹി വയനാട്ടിലെ പാര്‍ട്ടി തര്‍ക്കം തീര്‍ക്കാന്‍ ആവശ്യപ്പെട്ടത് ഒരു ഭാഗത്തിന് മൂന്നര ലക്ഷം രൂപ നല്‍കണമെന്നായിരുന്നു. ഈ നേതാവിന് കോടികളുടെ ആസ്തിയുണ്ടെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ തുടരുന്നു. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മാതൃഭൂമി പത്രത്തിന്റെ എംഡിയായ എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ മാധ്യമ ഗൂഢാലോചന നടത്തിയെന്നും എം.വി. ശ്രേയാസ് കുമാറിനെ ജയിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നും ആദ്ദേഹം ആരോപിക്കുന്നു. പാര്‍ട്ടിയുടെ എല്ലാതലത്തിലും കമ്മീഷന്‍ ഏജന്റുമാരുടെ അഴിഞ്ഞാട്ടമാണെന്നും അഴിമതിയെ എതിര്‍ക്കുന്നവര്‍ രണ്ടു ഗ്രൂപ്പുകളുടെയും ശത്രുക്കളായി മാറുകയാണെന്നും പുസ്തകത്തില്‍ വിവരിക്കുന്നു.

വീരേന്ദ്രകുമാറിന്റെ ഈര്‍ക്കില്‍ പാര്‍ട്ടി യുഡിഎഫിന്റെ ഘടകക്ഷിയായി വന്നതിനെ എതിര്‍ത്തത് താന്‍ മാത്രമാണെന്നും ഈ പാര്‍ട്ടി മുന്നണിയില്‍ ചേര്‍ന്നതോടെ വയനാട്ടിലെ ആകെയുള്ള ഒരു ജനറല്‍സീറ്റില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മലയാള മനോരമ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള മാതൃഭൂമി പത്രത്തേയും തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഉദ്ദേശ്യമെന്നും തന്നെ ഒതുക്കുന്നതിന് വേണ്ടികൂടിയാണ് വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയെ യുഡിഎഫിലേക്ക് എടുത്തതെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പ് ആശയപരമല്ല, ആമാശയപരമാണെന്നും പുസ്തകം വിവരിക്കുന്നു.

ആറ് തവണ എംഎല്‍എയും, രണ്ട് തവണ എംപിയും എഐസിസി അംഗവുമായിരുന്ന രാമചന്ദ്രന്‍ മാസ്റ്ററെ കഴിഞ്ഞ പുനസംഘടനയിലാണ് പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കിയത്. പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.