വള്ളിക്കുന്ന്: പൊത സ്ഥലങ്ങളില്‍ ശുചീകരിച്ച കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടി സത്യസായി സേവാ സംഘടനയുടെ സായ് പ്രേമ അമൃതധാര പദ്ധതിക്ക് തുടക്കമായി.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മുന്‍സിപ്പല്‍ ചെയര്പേഴ്സന് റഹീദ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശിവശങ്കരന് അദ്ധ്യക്ഷനായി. ഹോസ്പിറ്റല്‍ സൂപ്രണ്ട് ഷാജഹാന്, സെക്രട്ടറി വിശ്വന്, രാഹുല്‍ദാസ്, സുധീഷ് എന്നിവര്‍ സംസാരിച്ചു. സത്യസായി ബാബയുടെ 92-ാം ജയന്തിയാഘോഷത്തിന്റെ ഭാഗമായാണ് കേരളത്തിലെ 92 സ്ഥലങ്ങളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: