പെരിന്തല്‍മണ്ണ: വിദ്യാനികേതന്‍ ജില്ലാ കലോത്സവം സമാപിച്ചു. 1791 പോയിന്റുകള്‍ നേടി വള്ളുവനാട് സങ്കുല്‍ ഓവറോള്‍ കിരീടം ചൂടി. 947 പോയിന്റ് നേടിയ പൊന്നാനി സങ്കുലും 849 പോയിന്റുകളുമായി അരിയല്ലൂര്‍ സങ്കുലുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
എല്‍പി വിഭാഗത്തില്‍ ഒഴൂര്‍ വേദവ്യാസവിദ്യാനികേതന് ഒന്നാംസ്ഥാനവും പെരിന്തല്‍മണ്ണ ശ്രീവള്ളുവനാട് വിദ്യാഭവന്, വണ്ടൂര്‍ ഗുരുകുലം വിദ്യാനികേതന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗത്തില്‍ ആതിഥേയരായ പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനാണ് ഒന്നാംസ്ഥാനം, കൊടുവായൂര്‍ വ്യാസ വിദ്യാനികേതന്‍ രണ്ടാംസ്ഥാനവും ഒഴൂര്‍ വേദവ്യാസവിദ്യാനികേതന് മൂന്നാംസ്ഥാനും കരസ്ഥമാക്കി.
ഹൈസ്ക്കൂള് വിഭാഗത്തില്‍ പെരിന്തല്‍മണ്ണ ശ്രീവള്ളുവനാട് വിദ്യാഭവന് ഒന്നാംസ്ഥാനം കരസ്ഥമാക്കി. കൊടുവായൂര്‍ വ്യാസവിദ്യാനികേതന്‍ രണ്ടാംസ്ഥാനവും വണ്ടൂര്‍ ഗുരുകുലം വിദ്യാനികേതന്‍ മൂന്നാംസ്ഥാനവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: