Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വള്ളുവനാടന്‍ ഉത്സവക്കാഴ്ചകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 02:30 am IST
inVaradyam

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ശ്രീ തിരുമാംന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിലെ പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പൂരാഘോഷം പ്രസിദ്ധമാണ്. വള്ളുവനാടിന്റെ ദേശീയോത്സവമാണ് തിരുമാന്ധാംകുന്നിലെ പൂരം. ആഘോഷങ്ങള്‍ക്കുപരി ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടും താന്ത്രിക ചടങ്ങുകള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുമാണ് തിരുമാന്ധാംകുന്നിലെ പൂരാഘോഷങ്ങള്‍ നടക്കുക. ഭഗവതിക്കും ഭഗവാനും ഒരേസമയത്ത് ഉത്സവ ചടങ്ങുകള്‍ നടക്കുന്നു എന്നതാണ് പ്രത്യേകത. മീനമാസത്തിലെ മകയിരം നക്ഷത്രത്തിലാണ് പൂരാഘോഷങ്ങള്‍ തുടങ്ങുന്നത്. ആദ്യത്തെ ആറാട്ടെഴുന്നള്ളിപ്പ് പൂരംപുറപ്പാട് എന്നറിയപ്പെടുന്നു.

ഭഗവതിക്ക് പടഹാദി, ധ്വജാദി, അങ്കുരാദി എന്നിങ്ങനെ മൂന്ന് വിധത്തില്‍ പതിനൊന്ന് ദിവസവും, ഭഗവാന് ധ്വജാദി മുറയില്‍ ആറ് ദിവസവുമാണ് ഉത്സവം നടക്കുക. പടഹാദി മുറയില്‍ രണ്ട് ദിവസം കഴിഞ്ഞ് മൂന്നാം ദിവസം ഭഗവതിക്ക് വടക്കേ നടയിലെ സ്വര്‍ണ്ണക്കൊടിമരത്തിലും ഭഗവാന് കിഴക്കേ നടയിലെ സ്വര്‍ണ്ണക്കൊടിമരത്തിലും ഒരേ സമയം നടക്കുന്ന കൊടിയേറ്റത്തോടെയാണ് ധ്വജാദിമുറയിലെ ഉത്സവ ചടങ്ങുകള്‍ ആരംഭിക്കുക. ദേവിക്ക് 11 ദിവസങ്ങളിലായി 21 ആറാട്ടും ഭഗവാന് എട്ടാം പൂരദിവസത്തില്‍ ഒരാറാട്ടുമാണ് ഉള്ളത്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ എട്ടാം പൂരദിവസം ഭഗവാനും ഭഗവതിക്കും ഒരേസമയം ആറാട്ട് നടക്കും. ഭഗവതിയുടേയും ശിവന്റേയും തിടമ്പുകള്‍ വെവ്വേറെ ആനപ്പുറത്താണ് ആറാട്ടിനെഴുന്നള്ളിക്കുന്നത്. ഭഗവതിയുടെ 21 ആറാട്ടുകളില്‍ 15-ാമത്തെയും ശിവന്റെ ഏക ആറാട്ടുമാണ് അന്നേ ദിവസം നടക്കുന്നത്.

നിത്യേന രാവിലെയും വൈകുന്നേരവും ഭഗവതിയെ ആറാട്ടിനായി എഴുന്നള്ളിക്കുന്ന കൊട്ടിയിറക്കവും, കൊട്ടിക്കയറ്റവുമാണ് പൂരാഘോഷത്തിന്റെ മുഖ്യചടങ്ങ്. പൂരാഘോഷത്തോടനുബന്ധിച്ചു ക്ഷേത്രത്തിലും താഴെയുള്ള പൂരപ്പറമ്പിലും നങ്ങ്യാര്‍കൂത്ത്, ചാക്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

കാടമ്പുഴ തൃക്കാര്‍ത്തിക

മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കാടാമ്പുഴ ശ്രീഭഗവതിക്ഷേത്രം. ആദിപരാശക്തിയായ കിരാതരൂപത്തിലുള്ള പാര്‍വ്വതി ഇവിടെ ആരാധിക്കപ്പെടുന്നു. ഇവിടെ വിഗ്രഹപ്രതിഷ്ഠയില്ല ഒരു കുഴിയുടെ മുകളിലുള്ള കണ്ണാടി മാത്രമാണ് പ്രതിഷ്ഠ. ശ്രീകോവിലിന് മേല്‍ക്കൂരയില്ല. ‘കാടാമ്പുഴയമ്മ’ എന്ന പേരിലും ഭഗവതി അറിയപ്പെടുന്നു. ഇവിടത്തെ ‘മുട്ടിറക്കല്‍’ വഴിപാട് പ്രസിദ്ധമാണ്. ഈ വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാല്‍ തടസങ്ങള്‍ മാറി ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വാസം.

വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ഒഴികെ ഉത്സവമോ മറ്റാഘോഷങ്ങളോ ക്ഷേത്രത്തില്‍ നടത്തപ്പെടുന്നില്ല. വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദേവിയുടെ ജന്മനക്ഷത്രമായതിനാലാണ് ഇന്നേ ദിവസം തൃക്കാര്‍ത്തിക മഹോത്സവമായി ആചരിക്കുന്നത്. അഗ്‌നി നക്ഷത്രമാണ് കാര്‍ത്തിക. ഇത് ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്. കാര്‍ത്തിക നക്ഷത്രവും പൗര്‍ണ്ണമിയും ഒരുമിച്ചു വരുന്ന തൃക്കാര്‍ത്തിക ദിനത്തിലാണ് ഈ നക്ഷത്രത്തിന് പൂര്‍ണ്ണബലം സിദ്ധിക്കുന്നത്. തൃക്കാര്‍ത്തിക ദിവസം ദേവിയുടെ പ്രത്യേക സാമിപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിവസത്തെ പ്രാര്‍ത്ഥനയില്‍ പെട്ടന്ന് ഫലസിദ്ധിയുണ്ടാകും എന്ന് കരുതപ്പെടുന്നു.

മുന്നിയൂര്‍ കളിയാട്ടം

മലപ്പുറം ജില്ലയിലെ മുന്നിയൂര്‍ അമ്മാഞ്ചേരി ഭഗവതിക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് കളിയാട്ടം. കളിയാട്ടക്കാവ് എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. മധ്യമലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തിരശ്ശീല വീഴുന്നത് മുന്നിയൂര്‍ കളിയാട്ടത്തോടെയാണ്.

മണ്ഡലകാലത്ത് 40 ദിവസവും കളിയാട്ടത്തിനായി ഇടവമാസത്തിലെ പതിനാറ് ദിവസവും മാത്രമാണ് കളിയാട്ടക്കാവില്‍ നട തുറക്കാറുള്ളൂ. എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും പ്രത്യേക അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ദേവീകല്‍പ്പനയ്‌ക്കിളക്കം തട്ടാതെ ഇന്നും നടന്നുവരുന്നു.

ശ്രീകോവിലിനുള്ളില്‍ സാത്വിക പൂജകളാണെങ്കിലും മധ്യമ രീതിയിലുള്ള ശാക്തേയ പൂജകളാണ് തിരുമുറ്റത്ത് നടക്കുക. കോഴിക്കല്ലില്‍ കോഴിവെട്ടുന്നതാണ് പ്രധാന ചടങ്ങുകളിലൊന്ന്.

സാധാരണ കളിയാട്ടം രാത്രി ഒന്‍പത് മണിക്ക് ആരംഭിച്ച് അര്‍ദ്ധരാത്രി കഴിയുന്നതോടെ അവസാനിക്കും. പന്ത്രണ്ടാം ദിവസം പകല്‍ കളിയാട്ടമാണ്. കോഴിക്കളിയാട്ടമെന്നാണ് ഇത് അറിയപ്പെടുന്നത്. ആയിരക്കണക്കിന് ആളുകള്‍ അന്നേ ദിവസം ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. കളിയാട്ടത്തിന്റെ ഭാഗമായുള്ള കാര്‍ഷിക-കാര്‍ഷികേതര ചന്തയും പ്രസിദ്ധമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

Entertainment

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

Lifestyle

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

Kerala

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

India

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.