കൊച്ചി: ഇന്‍ക്ലുസീവ് ഇന്ത്യാ ഇക്കണോമിക് ഫോറം 2017 (ഐഐഇഎഫ് 2017) വെള്ളിയാഴ്ച കൊച്ചിയില്‍. ലുലു മാരിയറ്റ് ഹോട്ടലില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. ഇലക്‌ട്രോണിക് ടൂറിസം കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അദ്ധ്യക്ഷനാകും.
കേന്ദ്ര സര്‍ക്കാരിന്റെ വികസന-നവീകരണ കാര്യപരിപാടികള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയാണ് ഐഐഇഎഫ് 2017. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍മാരും ബിസിനസ് പ്രമുഖരും പങ്കെടുക്കും. നിതി ആയോഗിലെ പ്രൊഫ. രമേഷ് ചന്ദ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ ഇന്ത്യന്‍ ഓഫീസര്‍ വിക്രം ജിത് സിങ്, കെഎംആര്‍എല്‍ മുന്‍ എംഡി: ഏലിയാസ് ജോര്‍ജ്ജ് ഐഎഎസ്, കേന്ദ്ര ധനവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അഭിഷേ് ആനന്ദ് ഐഎഎസ് തുടങ്ങിയവര്‍ പ്രധാന പ്രഭാഷകരാണ്.

രമേഷ് ചന്ദ്, അഭിഷേക് ആനന്ദ്
പ്രഭാഷകര്‍ വവിധ ആനുകാലിക വിഷയങ്ങളില്‍ കാഴ്ചപ്പാട് അവതരിപ്പിച്ച് അതില്‍ സദസ്യരുടെ അഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള അവസരമൊരുക്കും. ജന്മഭൂമിയും കെപിഎംജി ഇന്ത്യയും ചേര്‍ന്നു നടത്തുന്ന പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍ മണപ്പുറം ഫിനാന്‍സാണ്. ഇന്‍ഡല്‍ മണി, കൊച്ചിന്‍ ഷിപ്‌യാഡ് കോ സ്‌പോണ്‍സര്‍മാര്‍.
















