ഇടുക്കി: അഡ്വ. ജോയ്സ് ജോര്‍ജ് എം പിക്ക് ആശ്വാസിക്കാം. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജില്‍ വ്യാജരേഖകളിലൂടെ എം പി ഭൂമി കയ്യേറിയിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ . ഇതോടെ ജോയ്സ് ജോര്‍ജ് എംപി ഭൂമി തട്ടിയെടുത്തെന്ന ആരോപണത്തില്‍ നിലപാട് മാറ്റിയിരിക്കയാണ് സിപിഐ.
കൊട്ടാക്കമ്പൂരിൽ ജോയ്സ് ജോര്‍ജ് ഭൂമി കയ്യേറിയിട്ടില്ല. അദ്ദേഹം കയ്യേറ്റക്കാരനല്ല. പട്ടയം റദ്ദാക്കിയ ദേവികുളം സബ്കളക്ടറുടെ നടപടി പുനഃപരിശോധിക്കാമെന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതോടെ മന്ത്രി ജോയ്സ് ജോര്‍ജിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കയാണ്.
കഴിഞ്ഞദിവസം കായല്‍ കയ്യേറ്റ ആരോപണത്തില്‍ രാജിവെക്കാത്തതിനെ ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനിന്ന ആളാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. അദ്ദേഹമാണ് ഇപ്പോള്‍ എം പിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
















