ആലപ്പുഴ: മന്ത്രി സ്ഥാനം രാജിവച്ച തോമസ് ചാണ്ടി എംഎല്‍എയുടെ നിയമലംഘനങ്ങളില്‍ തുടര്‍ നടപടികളുമായി റവന്യൂ വകുപ്പ്. നടപടികള്‍ നിയമപരമായി നടക്കേണ്ട രീതിയില്‍ നടക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. അഴിമതിക്ക് നേരെ കണ്ണടയ്‌ക്കുന്ന പരിപാടി സിപിഐക്ക് ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
നികത്തിയ നിലം പൂര്‍വ സ്ഥിതിയിലാക്കാനും കയ്യേറ്റം തിരിച്ചു പിടിക്കാനും ആലപ്പുഴ കളക്ടര്‍ക്ക് തീരുമാനം എടുക്കാമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. അസാധാരണ നടപടി സിപിഐ എടുത്തത് അസാധാരണ സാഹചര്യത്തിലാണെന്നും മന്ത്രിസഭാ യോഗം ബഹിഷ്ക്കരിച്ചതിന് വിശദീകരണമായി അദ്ദേഹം പറഞ്ഞു.
അതേസമയം സിപിഐയെ പരിഹസിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ രംഗത്ത് എത്തി. ചിലര്‍ മഴ പെയ്യുന്നതിന് മുന്നേ കരയുന്ന തവളയെ പോലെയാണെന്നും, താന്‍ കരഞ്ഞത് കൊണ്ടാണ് മഴ പെയ്തതെന്നാണ് തവളയുടെ വിചാരമെന്നും തോമസ് ചാണ്ടിയുടെ രാജിക്കു വേണ്ടിയുള്ള സിപിഐ നിലപാടിനെ പീതാംബരന്‍ മാസ്റ്റര്‍ പരിഹസിച്ചു.
സിപിഐയുടെ പ്രതിഷേധത്തിന് എന്‍സിപി ഒരു വിലയും കൊടുത്തിട്ടില്ലെന്നും തോമസ് ചാണ്ടിയുടെ രാജി സിപിഐ സമ്മര്‍ദത്തിന് വഴങ്ങിയല്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
















