കൊച്ചി: തോമസ് ചാണ്ടിയുടെ രാജിക്കായി ദിവസങ്ങളായി മാധ്യമങ്ങള്‍ ശ്വാസമടക്കി കാത്തിരുന്നപ്പോള്‍ ട്രോളന്മാരും വെറുതെയിരുന്നില്ല. ഇന്നലെ രാജിക്കത്ത് നല്‍കിയതും സമൂഹമാധ്യമങ്ങളില്‍ ചാണ്ടിക്കെതിരെ വന്‍ ട്രോള്‍ മഴയാണ് പെയ്തത്. രസികന്മാര്‍ മെനഞ്ഞെടുത്ത ട്രോളുകള്‍ ചാണ്ടിയുടെ രാജിക്ക് വന്‍ ”ജനപ്രീതി”യാണ് നല്‍കിയത്.
മുഖ്യമന്ത്രിയെ വിമര്‍ശിച്ച ട്രോളുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നിവിന്‍ പോളി നായകനായ ‘സഖാവ്’ എന്ന സിനിമയിലെ രംഗം ഉള്‍പ്പെടുത്തിയിറക്കിയ ട്രോള്‍ സര്‍ക്കാരിനെതിരെയുള്ള രൂക്ഷമായ ശരം തന്നെയായിരുന്നു.” ഹൈക്കോടതി തോമസ് ചാണ്ടിയോട് ചോദിക്കുന്നു, ചാണ്ടീന്നു മാത്രേയുള്ളോ വാലൊന്നും ഇല്ലെ? ഉടന്‍ വന്നു ചാണ്ടീടെ മറുപടി ” ഉണ്ട് വാലുണ്ട്… ഇപ്പോ മുഖ്യ മന്ത്രിയാ..
മുഖ്യമന്ത്രിയെയും കളക്ടര്‍ അനുപമയെയും തോമസ് ചാണ്ടിയെയും ക്രിക്കറ്റ് കളിക്കാരായി അവതരിപ്പിച്ച ട്രോള്‍ ‘കളക്ടറുടെ ബൗളിങില്‍ കായല്‍ ചാണ്ടി ഔട്ടായി’ എന്ന ടാഗ് ലൈനോടുകൂടിയാണ് പ്രചരിച്ചത്. ഇ.പി ജയരാജനും എ.കെ ശശീന്ദ്രനും പിറകേ ചാണ്ടിയും കസേര ഒഴിഞ്ഞതിന്റെ ഓര്‍മപ്പെടുത്തലുകളുമായി പ്രചരിച്ച ട്രോള്‍ ”എന്താടാ ചക്കരേ നീ വരാന്‍ ലേറ്റായത്” എന്ന ഹാഷ്ടാഗിലാണ് പ്രചരിച്ചത്.
”പുഴകളും തടാകങ്ങളും വറ്റി ഇല്ലാതാകുന്നത് ആഗോളതാപനം കൊണ്ടാണെന്ന് ശാസ്ത്രജ്ഞര്‍ പറയുമ്പോള്‍ ചാണ്ടി ആവേശത്തോടെ ശരി” വെയ്‌ക്കുന്നതും സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തി.
2015ല്‍ ബാര്‍ക്കോഴക്കേസില്‍ കെ.എം മാണി രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച വിമര്‍ശനങ്ങള്‍ എഡിറ്റു ചെയ്തു കൊണ്ടാണ് രസികരായ ട്രോളന്മാര്‍ ‘മുഖ്യമന്ത്രി’ക്കിട്ടു പണികൊടുത്തത്. ബാര്‍ക്കോഴക്കേസിനു പകരം കായല്‍ കയ്യേറ്റം എന്ന് പിണറായിയുടെ പോസ്റ്റില്‍ തിരുത്തല്‍ വരുത്തിയത് സാഹചര്യത്തിന് അനുയോജ്യമായി.
















