Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടറി വീണ ഇരട്ടച്ചങ്കന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 10:20 pm IST
in Kerala

തിരുവനന്തപുരം: ഗതികെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവച്ചപ്പോള്‍ പൊളിഞ്ഞത് ഇടതു മുന്നണി. നാറിയത് മുഖ്യമന്ത്രി. നേടിയത് സിപിഐ മാത്രം. മുന്നണിയുടെ ഐക്യത്തിനും രാഷ്‌ട്രീയ നിലപാടിനും കനത്ത ആഘാതമാണ് രാജി ഏല്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും നാണംകെട്ട ഏടായി മാറി ചാണ്ടി പ്രശ്‌നം.

മൂന്നാര്‍ കൈയേറ്റം മുതല്‍ ‘വല്യേട്ടനില്‍’ നിന്ന് അപഹാസം മാത്രം ഏല്‍ക്കേണ്ടിവന്ന സിപിഐയ്‌ക്ക് ആദ്യമായൊരു രാഷ്‌ട്രീയ നേട്ടം. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഒന്നൊന്നായി വന്നപ്പോള്‍ എന്‍സിപിയെക്കാള്‍ പ്രതിരോധം തീര്‍ക്കാന്‍ മുന്‍പില്‍ നിന്നത് പിണറായി വിജയനാണ്.

ചാണ്ടി ഒരു വിധ നിയമലംഘനവും നടത്തിയിട്ടില്ലെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തുടക്കം. ചാണ്ടിക്കെതിരായ തെളിവുകള്‍ പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രി കണ്ണടച്ചു. ചാണ്ടി തെറ്റുകാരനെന്ന് വ്യക്തമാക്കി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ പൂര്‍ണ റിപ്പോര്‍ട്ട് വരട്ടെ എന്നായി. പൂര്‍ണ റിപ്പോര്‍ട്ടിലും ചാണ്ടിയുടെ കൈയേറ്റങ്ങള്‍ അക്കമിട്ട് നിരത്തിയപ്പോള്‍ കോടതി വിധിക്കായി കാത്തിരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം. കോടതി കൊട്ടുകൊടുത്തപ്പോഴും മുന്‍പില്ലാത്ത മുന്നണി മര്യാദയും ഘടകകക്ഷി അവകാശവും പറഞ്ഞു ചാണ്ടിയുടെ രാജി ഒഴിവാക്കാനുമായി ശ്രമം.

ഇരട്ടച്ചങ്കനെന്ന് അണികള്‍ വിശേഷിപ്പിക്കുന്ന പിണറായി കുവൈറ്റ് ചാണ്ടിയുടെ മുന്‍പില്‍ ഓട്ടച്ചങ്കനാണെന്ന തരത്തിലുള്ള ആക്ഷേപമുണ്ടായിട്ടും കുലുങ്ങിയില്ല. ഇടതു മുന്നണി ആവശ്യപ്പെട്ടിട്ടും കോടതി വ്യക്തമായി സൂചിപ്പിച്ചിട്ടും ഇന്നലെയും ചാണ്ടിയെ പുറത്താക്കാനായിരുന്നില്ല പിണറായിയുടെ നീക്കം. പകരം മന്ത്രിസഭാ യോഗത്തില്‍ ഒപ്പമിരുത്താന്‍. പക്ഷേ, സിപിഐയുടെ കടുത്ത നീക്കം പ്രശ്‌നമായത്. തീര്‍ത്തും അസാധാരണ സംഭവമെന്ന് പിണറായി തന്നെ വിശേഷിപ്പിച്ച നീക്കം. ചാണ്ടിയോടൊപ്പം മന്ത്രിസഭാ യോഗത്തിനിരിക്കാന്‍ തങ്ങളുടെ മന്ത്രിമാരില്ലെന്ന് സിപിഐ തീര്‍ത്തു പറഞ്ഞു.

മന്ത്രിസഭയുടെ കുട്ടൂത്തരവാദിത്തം എന്ന സങ്കല്‍പ്പത്തിന്റെ കടയ്‌ക്കല്‍ കത്തിവയ്‌ക്കുന്ന നീക്കം അറ്റകൈ പ്രയോഗം എന്ന നിലയില്‍ ചെയ്യാന്‍ സിപിഐ നിര്‍ബന്ധിതമായി എന്നതാണ് സത്യം. മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ ഉള്‍പ്പെടെ വിവാദ വിഷയത്തില്‍ സിപിഎം ധാര്‍ഷ്ട്യത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടിവന്ന സിപിഐയ്‌ക്ക് ചാണ്ടിയിലും പരാജയപ്പെടാന്‍ പറ്റില്ലായിരുന്നു. കായല്‍ കൈയേറ്റത്തില്‍ തുടക്കം മുതല്‍ ചാണ്ടിയോട് കടക്ക് പുറത്ത് എന്നു പറയാനാണ് സിപിഐ ശ്രമിച്ചത്. കളക്ടറുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ വകുപ്പ് മന്ത്രി ഇക്കാര്യം രേഖാമൂലം മുഖ്യമന്ത്രിയെ അറിയിച്ചു. ഹൈക്കോടതിയില്‍ കേസ് വാദിച്ചിരുന്ന അഭിഭാഷകനെ മാറ്റിയപ്പോഴും സിപിഐ പരസ്യമായി എതിര്‍പ്പു പറഞ്ഞു.

ഇടതു മുന്നണി യോഗത്തിലും ചാണ്ടിയുടെ രാജിക്കായി വാശിപിടിച്ചു. എന്നിട്ടും മുഖ്യമന്ത്രി കാത്തിരിപ്പു തുടര്‍ന്നപ്പോള്‍ പരസ്യമായി തന്നെ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു. അതു അവഗണിച്ചപ്പോഴാണ് മന്ത്രിസഭാ ബഹിഷ്‌ക്കരണം എന്ന പൂഴിക്കടകന്‍ പയറ്റിയത്. സിപിഐ പോകുന്നെങ്കില്‍ പോട്ടെ എന്നു പറയാന്‍ കഴിയാത്ത രാഷ്‌ട്രീയ സാഹചര്യമായതിനാല്‍ മുഖ്യമന്ത്രിക്കും കീഴടങ്ങേണ്ടി വന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

Kerala

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

Thiruvananthapuram

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

Kerala

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

Kerala

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

കുടിപ്പകയുടെ പുതിയ അദ്ധ്യായം; അര്‍ജന്റീന vs  ഇംഗ്ലണ്ട്

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ്; ഭാരതത്തിന്റെ അടുത്ത സുഹൃത്ത്

ബ്രിക്സ് തൊഴിലാളി സംഘടനാ സമ്മേളനം നാളെ മുതല്‍

അനന്തൻ കാടിന്റെ ഷൂട്ടിംഗിനായി ഉപകരണങ്ങൾ എത്തിച്ചതിന്റെ പണം നൽകിയില്ല , ചോദിച്ചപ്പോൾ ഭീഷണി : നടൻ ആര്യയ്‌ക്കെതിരെ കേസ്

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.