തിരുവന്തപുരം: സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളും ലൈഫ്മിഷന്‍ പദ്ധതിയില്‍ പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകളും ഫ്‌ളാറ്റുകളുമാണ് ഗുണഭോക്താക്കളുടെ അഭാവത്തില്‍ ലൈഫ്മിഷന്‍ പദ്ധതിയില്‍ അപേക്ഷിച്ച അര്‍ഹതയുളള കുടുംബങ്ങള്‍ക്ക് അനുവദിക്കുക. മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കും
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്‌പകളിന്‍മേല്‍ ജപ്തി നടപടികള്‍ക്ക് അനുവദിച്ച മൊറോട്ടോറിയം ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കും
ശബരിമല ഉത്സവ സീസണില്‍ സന്നിധാനത്ത് സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പോലീസുകാര്‍ക്കും ക്യാമ്പ് ഫോളവര്‍മാര്‍ക്കും നല്‍കുന്ന ലഗേജ് അലവന്‍സ് 150 രൂപയില്‍നിന്ന് 200 രൂപയായി വര്‍ധിപ്പിച്ചു.
















