തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഇന്നുണ്ടായേക്കും. രാവിലെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തോമസ് ചാണ്ടിയും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്ററും നടത്തുന്ന കൂടിക്കാഴ്ചയ്‌ക്കുശേഷം രാജി പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്.
കോടിയേരി ബാലകൃഷ്ണനുമായും ചാണ്ടി ചര്‍ച്ച നടത്തും. ദല്‍ഹി യാത്ര റദ്ദാക്കിയാണ് മന്ത്രി ചൊവ്വാഴ്ച രാത്രിയിലാണ് തിരുവനന്തപുരത്തെത്തിയത്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനേയും കാണുന്നുണ്ട്. മന്ത്രിയുടെ രാജിക്കാര്യത്തില്‍ ഇന്നു തന്നെ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
ചൊവ്വാഴ്ച രാത്രി വൈകി എകെജി സെന്ററില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തി. സന്ധ്യയോടെയാണ് പിണറായി വിജയന്‍ എകെജി സെന്ററിലെത്തിയത്.
















