Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആര്‍ ബ്‌ളോക്കിലെ ദുരവസ്ഥയ്‌ക്കു കാരണം പദ്ധതി നടത്തിപ്പിലെ വീഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 07:43 pm IST
in Alappuzha

ആലപ്പുഴ: ആര്‍ ബ്‌ളോക്കിലെ ഇപ്പോഴത്തെ അവസ്ഥയ്‌ക്ക് കാരണം പദ്ധതി നടത്തിപ്പിലെ വീഴ്ചയെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട 1,450 ഏക്കറുള്ള ആര്‍ ബ്‌ളോക്കില്‍ 31 വീടുകളാണുള്ളത്. കെട്ടികിടക്കുന്ന വെള്ളം വറ്റിക്കുന്നതിനായി 21 മോട്ടോറുകളാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. എന്നാല്‍ കാലാകാലങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനെ തുടര്‍ന്ന് ഈ മോട്ടോറുകള്‍ പലതും പ്രവര്‍ത്തനരഹിതമായി.

ഇതിനാല്‍ 2014ല്‍ ആര്‍ ബ്‌ളോക്ക് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. അന്ന് ആര്‍ ബ്‌ളോക്കിന്റെ അവസ്ഥ മനസ്സിലാക്കി കളക്ടര്‍ എന്‍. പത്മകുമാര്‍ കുട്ടനാട് പാക്കേജിലും ആര്‍കെവൈ പദ്ധതിയിലുമായി ആര്‍ ബ്‌ളോക്കിന്റെ വികസനത്തിനായി 16 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികളാണ് അനുവദിച്ചു.

എന്നാല്‍ അനുവദിച്ച പ്രവൃത്തികള്‍ പാതിവഴിയില്‍ നിലച്ചതിനെ തുടര്‍ന്നാണ് മാസങ്ങളായി ഇവിടം വെള്ളത്തില്‍ മുങ്ങാന്‍ കാരണമായത്. ഇവിടെ സ്ഥാപിച്ച 60 വര്‍ഷം പഴക്കമുള്ള പമ്പില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍ ബ്‌ളോക്കിലേക്ക് അനുവദിച്ച കോടിക്കണക്കിനു രൂപയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ ദുരൂഹതയുണ്ട്. കുട്ടനാട് പാക്കേജില്‍ ആറുകോടി 73 ലക്ഷം രൂപയും ആര്‍കെവിവൈ പദ്ധതിയില്‍ 10,42,80,118 രൂപയുമാണ് വിവിധ പ്രവര്‍ത്തികള്‍ക്കായി അനുവദിച്ചത്.

ആര്‍ ബ്‌ളോക്കിന്റെ പുറംബണ്ട് 11 കിലോമീറ്റര്‍ നീളം മൂന്നുമീറ്റര്‍ വീതിയില്‍ കട്ടയും ഗ്രാവലും ഉപയോഗിച്ചു ഉയര്‍ത്തുന്നതിന് രണ്ടുകോടി 37 ലക്ഷം രൂപയും നിലവിലെ കല്ലുകെട്ടുകള്‍ പൊളിഞ്ഞഭാഗം കല്ലുകെട്ടുന്നതിന് 68 ലക്ഷവും ആര്‍ ബ്‌ളോക്കിനെ എട്ടായി ഭാഗിച്ചു പുറത്തെ ജലനിരപ്പിനു സമമായി ഡിവൈഡിങ് ബണ്ടുകള്‍ മൂന്നുമീറ്റര്‍ വീതിയില്‍ നിര്‍മിച്ചു കയര്‍ ഭൂവസ്ത്രം വിരിക്കുന്നതിനു മൂന്നുകോടി 60 ലക്ഷം രൂപയും അനുവദിച്ചു.

ആര്‍കെവിവൈയില്‍ ഉള്‍പ്പെടുത്തിയത് പഴയതും നിലവിലുള്ളതുമായ മോട്ടോര്‍ പമ്പുകള്‍ മാറ്റി പുതിയ 23 മോട്ടോര്‍പമ്പുകള്‍ വാങ്ങുന്നതിന് 5,29,15,818 രൂപയും നിലവിലുള്ള മോട്ടോര്‍ ചാലുകള്‍ ആഴംകൂട്ടാന്‍ 1,93,39,000 രൂപയും മോട്ടോര്‍ ഷെഡ് മെയിന്റനന്‍സ് ചെയ്യുന്നതിന് 57,75,000, മോട്ടോര്‍തറ ഉയര്‍ത്തി നിര്‍മ്മിക്കുന്നതിന് 75 ലക്ഷവും പുതിയ പമ്പുസെറ്റുകള്‍ സ്ഥാപിക്കുന്നതിന് 51 ലക്ഷവുമാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇതിന്റെ പത്തു ശതമാനം പ്രവര്‍ത്തികള്‍ പോലും പൂര്‍ത്തീകരിക്കപ്പെട്ടില്ല.

ഇതിനെതിരെ പ്രദേശവാസികള്‍ മുഖ്യമന്ത്രി, കലക്ടര്‍, വിജിലന്‍സിലും പരാതി നല്‍കിയിരിക്കുകയാണ്. പാക്കേജില്‍പെടുത്തിയ കല്ലുകെട്ട് നിര്‍മ്മാണം 70 ശതമാനവും 11 കിലോമീറ്റര്‍ ബണ്ടുനിര്‍മാണം കട്ട ഇറക്കി ബണ്ടുയര്‍ത്തി. മറ്റൊന്നും ചെയ്തിട്ടില്ല. ഇതും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. മാസങ്ങളോളം വെള്ളംപൊങ്ങിയ നിലയില്‍ കഴിയുന്ന ഇവിടുത്തെ ആളുകള്‍ക്ക് പകര്‍ച്ചവ്യാധി അടക്കമുള്ള രോഗങ്ങള്‍ പിടിപെട്ട അവസ്ഥയില്‍ വെള്ളം വറ്റിക്കുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.