ഇരിട്ടി: ഇരിട്ടി മൈസൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ മാക്കൂട്ടം ചുരം പാതയിലെ കട്ടപ്പാലം വളവില്‍ കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലേക്ക് മറിഞ്ഞു നാലുപേര്‍ക്ക് സാരമായി പരിക്കേറ്റു. തളിപ്പറമ്പ് മന്ന സ്വദേശികളായ കുഞ്ഞിമുഹമ്മദ്, അബ്ദുള്‍റഹിമാന്‍, അലി, മൂസാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരിട്ടി അമല ഹോസ്പിറ്റല്‍, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ പ്രാഥമിക ചികിത്സക്കുശേഷം ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിരന്തരം വാഹനാപകടങ്ങള്‍ പതിവായ മാക്കൂട്ടം കട്ടപ്പാലം വളവില്‍ തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. ആടുകച്ചവടത്തിനായി വീരാജ്‌പേട്ടഭാഗത്തു പോയിവരികയായിരുന്ന െ്രെഡവറടക്കമുള്ള നാലംഗ സംഘമാണ് അപകടത്തില്‍ പെട്ടത്. ഇരിട്ടിയില്‍ നിന്നും എത്തിയ അഗ്‌നിശമനസേനയാണ് ഇവരെ രക്ഷാപ്രവര്‍ത്തനം നടത്തി ആംബുലന്‍സില്‍ ഇരിട്ടിയിലെ ആശുപത്രിയില്‍ എത്തിച്ചത്. സാരമായി പരിക്കേറ്റ കുഞ്ഞിമുഹമ്മദാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളുടെ കാലിലെ തുടയെല്ല് ഒടിഞ്ഞുപോയ നിലയിലാണ്.
















