കൊച്ചി: തെക്കന്‍ ചിറ്റൂര്‍ ഡിവൈന്‍ നഗറില്‍ വാടകയ്‌ക്കു താമസിച്ചിരുന്ന പുളിക്കലത്ത് ഇംതിയാസ് ഖാനെ (36) കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളേയും വിചാരണ കോടതി വിട്ടയച്ചു. മരട് അനീഷ്, പാലാരിവട്ടം അജിത്ത് (28), പാലക്കാട് ആലത്തൂര്‍ സനീഷ് (30), മധുര സ്വദേശി ഭുവനേശ്വര്‍ (28), ശിവകാശി സോനൈകുമാര്‍ (28), പാലക്കാട് നെന്മാറ രാജീവ് (30), കോയമ്പത്തൂര്‍ രാജ്കുമാര്‍ (22) എന്നിവരെയാണ് വെറുതെ വിട്ടത്. കുറ്റം തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
2015 ഏപ്രിലില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ വിചാരണ നടപടികള്‍ 2017 ജനുവരിയിലാണ് തുടങ്ങിയത്. കേസില്‍ 98 സാക്ഷികളെ വിസ്തരിച്ചു. 2012 ഡിസംബര്‍ 26 നു രാത്രിയാണു ഇംതിയാസ് ഖാന്‍ കൊല്ലപ്പെട്ടത്. സാന്റാക്ലോസ് വേഷം ധരിച്ച കൊലയാളികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
















