കോപ്പന്‍ഹേഗ്: ലോകകപ്പ് പ്ലേ ഓഫിന്റെ ആദ്യ പാദത്തില്‍ അയര്‍ലന്‍ഡ് ഡെന്‍മാര്‍ക്കിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു.
ആദ്യപകുതിയില്‍ ഡെന്‍മാര്‍ക്കിന്റെ പിയോണി സിസ്‌റ്റോയും രണ്ടാം പകുതിയില്‍ യുസഫ് പോള്‍സണും ഗോളിനടുത്തെത്തി. പിയോണി സിസ്‌റ്റോയുടെ ഷോട്ട് നേരിയ വ്യതാസത്തിന് പുറത്തേക്ക് പോയപ്പോള്‍ പോള്‍സണിന്റെ ഹെഡര്‍ ഡാരന്‍ റാന്‍ഡോള്‍ഫ് രക്ഷപ്പെടുത്തി.
രണ്ടാംപാദ മത്സരം ചൊവ്വാഴ്ച ഡബ്‌ളിനില്‍ നടക്കും.
നാട്ടില്‍ നടക്കുന്ന ഈ പോരാട്ടത്തില്‍ വിജയം നേടിയാല്‍ അയര്‍ലന്‍ഡിന് റഷ്യയിലെ ലോകകപ്പ് ഫൈനല്‍സിന് യോഗ്യത ലഭിക്കും. 2002 നു ശേഷം അയര്‍ലന്‍ഡ് ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല.
















