കാഞ്ഞങ്ങാട്: സംസ്ഥാന കെഡറ്റ് ജൂഡോയില്‍ എറണാകുളം ജില്ല ചാമ്പ്യന്മാരായി . ആറു സ്വര്‍ണവും അഞ്ചു വെങ്കലവും നേടിയാണ് എറണാകുളം കിരീടം നേടിയത്. അഞ്ചു സ്വര്‍ണവും ആറു വെള്ളിയും എട്ടു വെങ്കലവും നേടിയ തൃശൂരാണു രണ്ടാം സ്ഥാനത്ത്. രണ്ടു സ്വര്‍ണം, നാലു വെള്ളി, നാലു വെങ്കലം നേടിയ തിരുവനന്തപുരം മൂന്നാമതെത്തി. 15 നും 17നും ഇടയ്‌ക്കു പ്രായമുള്ള കുട്ടികള്‍ക്കുള്ളതാണ് കെഡറ്റ് ചാമ്പ്യന്‍ഷിപ്പ്.
ഡെന്നിസ് ഡെയ്‌സിന്‍(എറണാകുളം) മികച്ച പുരുഷ താരമായി. 57 കിലോ വിഭാഗത്തില്‍ സ്വര്‍ണം ഇടുക്കിയുടെ അര്‍ച്ചന സുഗുണനാണു മികച്ച വനിതാ താരം. സംസ്ഥാന ജൂഡോ അസോസിയേഷന്‍ പ്രസിഡന്റ് എ.ശ്രീകുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജോയി വര്‍ഗീസ് സമ്മാനദാനം നടത്തി. 14 ജില്ലകളില്‍ നിന്നു 350 പേര്‍ പങ്കെടുത്തു.
















