ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രിക്കറ്റ് പരമ്പരയ്‌ക്ക് വെസ്റ്റ് ഇന്‍ഡീസ് തയാറെടുക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് വിന്‍ഡീസ് ടീം പാക്കിസ്ഥാനിലെത്തുക. മൂന്ന് ട്വന്റി-20 മത്സരങ്ങളാണ് പരന്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേതിയാണ് ഇക്കാര്യം അറിയിച്ചത്.
മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് തീയതികളിലാണ് മത്സരങ്ങള്‍ നടക്കുക. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയം മൂന്ന് മത്സരങ്ങള്‍ക്കും വേദിയാകും. 2009-ല്‍ ഗദ്ദാഫി സ്റ്റേഡിയത്തിന് പുറത്ത് ശ്രീലങ്കന്‍ ടീമിനെതിരേ നടന്ന ഭീകരാക്രമണത്തിന് ശേഷം ദീര്‍ഘകാലം പാക്കിസ്ഥാനില്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ നടന്നിരുന്നില്ല. എന്നാല്‍ അടുത്തിടെ ലോക ഇലവനും സിംബാബ്വെ ശ്രീലങ്കയും ക്രിക്കറ്റിനായി പാക്കിസ്ഥാനില്‍ എത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വെസ്റ്റ് ഇന്‍ഡീസും എത്തുന്നത്.
















