കണ്ണൂര്‍: ഋഷിദേവ് ഫൗണ്ടേഷന്‍ ബാംഗ്ലൂരിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളായി കണ്ണൂര്‍ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്ര മൈതാനത്ത് നടക്കുന്ന സര്‍വ്വേശ്വരയാഗം ഇന്ന് സമാപിക്കും. തുടര്‍ച്ചയായി 54 മണിക്കൂര്‍ യാഗമാണ് നടക്കുന്നത്, ഋഷിദേവ് ശ്രീ നരേന്ദ്രന്‍ജിയാണ് മുഖ്യാചാര്യന്‍. ഋത്വിക്കുകളുടെയും വന്‍ ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തില്‍ നടന്ന യാഗം ഭക്തിസാന്ദ്രമായിരുന്നു. കണ്ണൂരിന്റെ സമാധാനത്തിനും വേണ്ടി നടക്കുന്ന യാഗത്തില്‍ ഒരോമണിക്കൂറും വച്ച് 54 ഔഷധ സസ്യങ്ങളാണ് ഹോമിക്കുന്നത്. കൃഷ്ണ ജ്വല്‍സ് മാനേജിങ്ങ് പാര്‍ട്ണര്‍ സി.വി.രവീന്ദ്രനാഥാണ് യാഗരക്ഷാ പുരുഷന്‍.
















