ിരുവനന്തപുരം: അകക്കണ്ണിന്റെ വെളിച്ചത്തില്‍ അദ്ഭുതങ്ങള്‍ തീര്‍ക്കുന്ന ഫാത്തിമ അന്‍ഷി എല്ലാവര്‍ക്കും പ്രചോദനമാണ്. ത്യാഗരാജസ്വാമികളുടെ പഞ്ചരത്‌ന കീര്‍ത്തനം വായിച്ചാണ് ഫാത്തിമ അന്‍ഷി ഉപകരണസംഗീതത്തില്‍ മൂന്നാവര്‍ഷവും ഒന്നാം സമ്മാനം സ്വന്തമാക്കിയത്. മലപ്പുറം മേലാറ്റൂര്‍ കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ അന്‍ഷിയുടെ കഴിവുകള്‍ കീ ബോര്‍ഡില്‍ മാത്രം ഒതുങ്ങുന്നില്ല. 25 മദ്രസ പാട്ടുകളുടെ സംഗീതസംവിധാനം നിര്‍വഹിച്ച് പശ്ചാത്തലസംഗീതം ഒരുക്കി ഒറ്റയ്‌ക്ക് പാടുക കൂടി ചെയ്തിട്ടുണ്ട് ഈ മിടുക്കി.
12 ഓളം വിദേശഭാഷകള്‍ സ്വന്തമായി പഠിച്ചു. വി.എസ്. അച്യുതാനന്ദന്‍ അതിഥിറോളില്‍ അഭിനയിച്ച ചലച്ചിത്രത്തില്‍ അരുണ്‍ ഗോപന്റെ കൂടെ പാടി. ഗുരുവായ നിസാര്‍ തൊടുപുഴയുമായി ചേര്‍ന്ന് പാടിയ പാട്ടിന് ഒരു ലക്ഷത്തോളം ലൈക്കുകളാണ് ഫെയ്‌സ്ബുക്ക് പേജില്‍ ലഭിച്ചത്. എടപ്പറ്റ് തൊടുപുഴ കുന്നുമ്മേല്‍ വീട്ടില്‍ അബ്ദുല്‍ബാരി-ഷംല ദമ്പതികളുടെ ഏകമകളായ ഫാത്തിമ കഥാപ്രസംഗത്തിലും സെക്കന്റ് നേടി.
















