ന്യൂദൽഹി: കരാർ ലംഘനം നടത്തി വെടിയുതിർക്കുന്ന പാക്കിസ്ഥാനെ ശക്തമായി വിമർശിച്ച് ഇന്ത്യ. മൂന്ന് ദിവസത്തെ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെയും പാക്കിസ്ഥാൻ റേഞ്ചേഴ്സിന്റെയും വാർഷിക ഡയറക്ടർ ജനറൽ യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
കരാർ ലംഘനം നടത്തിക്കൊണ്ട് പാക്കിസ്ഥാൻ റേഞ്ചേഴ്സും സൈനികരും ഇന്ത്യയിലേക്ക് വെടിയുതിർക്കുകയാണെന്ന് യോഗത്തിൽ ബിഎസ്എഫ് ഉദ്യോഗസ്ഥർ തുറന്നടിച്ചു. ഇതിനു പുറമെ പാക്കിസ്ഥാനിൽ നിന്നും അനധികൃതമായി മയക്കുമരുന്ന്, ആയുധങ്ങൾ എന്നിവ ഇന്ത്യയിലേക്ക് വരുന്നുണ്ട്. നുഴഞ്ഞു കയറ്റം, പ്രതിരോധ വേലികൾ നശിപ്പിക്കൽ തുടങ്ങി നിവധി വിദ്വോഷ പ്രവർത്തികളിൽ ഇന്ത്യയ്‌ക്ക് ഏറെ ആശങ്കയുള്ളതായും പാക്കിസ്ഥാൻ മേധാവികളെ അറിയിച്ചു.
നവംബർ 8ന് ആരംഭിച്ച മൂന്ന് ദിവസത്തെ യോഗത്തിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സിന്റെ 19 ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. മേജർ ജനറൽ മുഹമ്മദ് സയീദ് പാക്കിസ്ഥാൻ റേഞ്ചേഴ്സിനെ നയിച്ചത്. ബിഎഎസ്എഫ് തലവൻ കെകെ ശർമ്മ അടക്കം 23 പേരാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.
















