വിയറ്റ്‌നാം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അപ്രതീക്ഷിതമായൊരു പ്രശംസ ലഭിച്ചു ഇന്നലെ. അതും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വക. വിയറ്റ്‌നാമില്‍ ഏഷ്യ- പസഫിക് സാമ്പത്തിക സഹകരണ സമ്മേളനത്തിലാണ് ഇന്ത്യയെയും മോദിയെയും കുറിച്ചുള്ള ട്രംപിന്റെ പ്രതികരണം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ എല്ലാ മേഖലകളിലും വന്‍ കുതിച്ചു ചാട്ടമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയകരമായി ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുകയാണ്. മോദിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയെ വികസ്വര രാജ്യമെന്ന പ്രയോഗത്തില്‍ നിന്നും വികസിത രാജ്യമായുയര്‍ത്തി. നോട്ടു നിരോധനവും ജിഎസ്ടിയും തുടക്കത്തില്‍ ചില ആശങ്കകള്‍ ഉയര്‍ത്തിയിരുന്നെങ്കിലും വരും നാളുകളില്‍ ഇത് മറികടക്കാന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ സാമ്പത്തിക മേഖലയില്‍ വന്‍ സാധ്യതകളാണ് ലോകത്തിനു മുന്നില്‍ തുറന്നിട്ടിരിക്കുന്നത്.
ഒപെക് സമ്മേളനത്തിലെ ട്രംപിന്റെ ‘ പ്രശംസ’ ലോകരാജ്യങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. അതേസമയം തന്നെ ട്രംപ് ചൈനയെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.
















