ആംസ്റ്റര്‍ഡാം: ഹോളണ്ടിന്റെ ഫുട്‌ബോള്‍ കോച്ച് ഡിക്ക് അഡ്വക്കേറ്റ് സ്ഥാനമൊഴിയുന്നു. ടീമിന് അടുത്ത വര്‍ഷത്തെ ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയത്ത സാഹചര്യത്തിലാണ് ഡിക്ക് സ്ഥാനമൊഴിയുന്നത്.
സ്‌കോട്ട്‌ലന്‍ഡ് ,റുമാനിയ ടീമുകള്‍ക്കെതിരായ സൗഹൃദ മത്സരങ്ങളോടെ അഡ്വക്കേറ്റിന്റെ കരാര്‍ അവസാനിക്കും. ഈ മത്സരങ്ങള്‍ക്ക് ശേഷം കോച്ചിന്റെ സ്ഥാനമൊഴിയുകയാണെന്ന് ഡിക്ക് വ്യക്തമാക്കി.
ഡാനി ബ്ലയിന്‍ഡിനെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് മേയ് മാസത്തില്‍ ഏഴുപതുകാരനായ ഡിക്ക് ഹോളണ്ടിന്റെ കോച്ചായി ചുമതലയേറ്റത്.
ഡിക്കിന്റെ ശിക്ഷണത്തില്‍ ഹോളണ്ട് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അഞ്ചു മത്സരങ്ങളില്‍ നാലെണ്ണത്തിലും വിജയം നേടി. പക്ഷെ ലോകകപ്പിന് യോഗ്യത നേടാന്‍ ഈ വിജയങ്ങള്‍ മതിയായില്ല. ഗ്രൂപ്പ് എയില്‍ അവര്‍ ഫ്രാന്‍സിനും സ്വീഡനും പിന്നില്‍ മൂന്നാം സ്ഥാനത്തേയ്‌ക്ക പിന്തള്ളപ്പെട്ടു.റുമാനിയക്കെതിരെ ചൊവ്വാഴ്ച നടക്കുന്ന സൗഹൃദമത്സരത്തോടെ ദേശീയ ടീമിന്റെ കോച്ചെന്ന നിലയില്‍ തന്റെ അവസാന മത്സരമായിരിക്കുമെന്ന് ഡിക്ക് പറഞ്ഞു.
















