ലാഹോര്‍: പാക്കിസ്ഥാനെതിരായ വെസ്റ്റ് ഇന്‍ഡീസിന്റെ ട്വന്റി 20 പരമ്പര മാറ്റി വെച്ചതായി റിപ്പോര്‍ട്ട്. കരീബിയന്‍ താരങ്ങള്‍ സരുക്ഷയെക്കുറിച്ച് ആശങ്കയറിയിച്ച സാഹചര്യത്തിലാണ് പരമ്പര മാറ്റിവെച്ചത്.അതേസമയം, വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര അടുത്തവര്‍ഷം നടക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ചില സീനിയര്‍ താരങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ തയ്യാറായില്ല. പാക്കിസ്ഥാനുമായുള്ള പരമ്പരയ്‌ക്ക് ഞങ്ങളില്ലെന്ന് സീനിയര്‍ താരങ്ങളായ ക്രിസ് ഗെയില്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഡൈയ്ന്‍ ബ്രാവോ എന്നിവര്‍ വ്യക്തമാക്കി.
















