തൃശൂര്‍: മോട്ടോര്‍ വാഹനവകുപ്പ് തൃശൂര്‍ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ ടാക്സ് അടയ്ക്കാതെ സര്‍വ്വീസ് നടത്തിയ എട്ട് സ്കൂള്‍ വാഹനങ്ങള്‍ പിടികൂടി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണ് പിടിയിലായത്. ഇതില്‍ ഒരു വാഹനത്തിന് യാതൊരു രേഖകളും ഇല്ലെന്ന് മോട്ടാര്‍ വാഹനവകുപ്പ് കണ്ടെത്തി. 13 വാഹനങ്ങളാണ് പിടിയിലായത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ് വര്‍ഗീസ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ടി.എസ്. സുനില്‍കുമാര്‍, പി.അഭിലാഷ്, ഷീബ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. വരും ദിവസങ്ങളിലും സ്കൂള്‍ വാഹനങ്ങളുടെ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: