ന്യൂദല്‍ഹി: ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീം അംഗങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു.
പതിനെട്ടംഗ ടീമിലെ ഓരോ കളിക്കാര്‍ക്കും മുഖ്യ പരിശീലകന്‍ ഹരേന്ദ്ര സിങ്ങിനും ഒരു ലക്ഷം രൂപ വീതം ലഭിക്കും. സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിന് അമ്പതിനായിരം രൂപ വീതം നല്‍കുമെന്നും ഇന്ത്യന്‍ ഹോക്കി സെക്രട്ടറി ജനറല്‍ മുഷ്താഖ് അഹമ്മദ് പ്രസ്താവനയില്‍ അറിയിച്ചു.
ക്യാപ്റ്റന്‍ റീതു റാണിയുള്‍പ്പെടെയുള്ള എല്ലാ കളിക്കാരെയും അഭിനന്ദിക്കുന്നു. ഈ വിജയത്തില്‍ അഭിമാനമുണ്ട്. ഭാവിയിലെ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്താനാകട്ടെയെന്ന് ആശംസിക്കുന്നതായി മുഷ്താഖ് അഹമ്മദ് പറഞ്ഞു.
ജപ്പാനില്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ചൈനയെ സഡന്‍ ഡെത്തില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്. 13 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഈ കപ്പ് നേടുന്നത്.
ഒറ്റമത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ കിരീടമണിഞ്ഞത്. മൊത്തം 28 ഗോളുകളാണ് ഇന്ത്യ നേടിയത്. വഴങ്ങിയതാകട്ടെ അഞ്ചും. ലീഗില്‍ എതിരില്ലാത്ത പത്ത് ഗോളുകള്‍ക്കാണ് സിങ്കപ്പൂരിനെ തോല്‍പ്പിച്ചത്.നിലവിലെ ജേതാക്കളായ ജപ്പാനെ തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത്.
















