റിയാദ്: എഎഫ്‌സി അണ്ടര്‍-19 ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് വമ്പന്‍ തോല്‍വി. ആതിഥേയരായ സൗദി അറേബ്യയോട് ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്.
അണ്ടര്‍-17 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടീമിലെ ഒട്ടേറെ താരങ്ങള്‍ അണിനിരന്ന ഇന്ത്യന്‍ ടീമിന് സൗദിക്കെതിരെ പിടിച്ചു നില്‍ക്കാനായില്ല. ശാരീരിക ക്ഷമതയിലും തന്ത്രപരമായ നീക്കങ്ങളിലും അവര്‍ ഇന്ത്യയെക്കാള്‍ മികച്ചുനിന്നു.
സൗദി അറേബ്യ, യെമന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നവിയുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യ മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ സൗദിയോട് തോറ്റതോടെ അടുത്ത മത്സരങ്ങള്‍ ഇന്ത്യക്ക് നിര്‍ണായകമായി.
രണ്ട് മത്സരങ്ങളിലും വിജയിച്ചാലേ ഇന്ത്യക്ക് അടുത്ത വര്‍ഷത്തെ എഎഫ്‌സി അണ്ടര്‍-19 ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാനാകൂ.അടുത്ത മത്സരങ്ങളില്‍ ഇന്ത്യ യെമനെയും തുര്‍ക്ക്‌മെനിസ്ഥാനെയും നേരിടും.
















