ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ആറു സ്വര്‍ണമുള്‍പ്പെടെ ഇരുപത് മെഡലുകള്‍ നേടി.
അവസാന ദിനത്തില്‍ ഇന്ത്യയുടെ സത്യേന്ദ്ര സിങ് 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ സ്വര്‍ണമെഡല്‍ നേടി. ഇന്ത്യയുടെ തന്നെ സഞ്ജീവ് രാജ്പുത്തിനാണ് വെള്ളി മെഡല്‍. ഓസ്‌ട്രേലിയയുടെ ഡെയ്ന്‍ സാംസണാണ് വെങ്കലം.
454.2 പോയിന്റ് നേടിയാണ് സത്യേന്ദ്ര ഒന്നാം സ്ഥാനത്തെത്തിയത്. രാജ്പുത്തിന് 453.3 പോയിന്റ് ലഭിച്ചു.
പുരുഷന്മാരടെ ട്രാപ്പില്‍ ഇന്ത്യയുടെ ബിരന്‍ദ്വീപ് സോധി ഫൈനലില്‍ കടന്നെങ്കിലും അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്‌ക്ക് ആറു സ്വര്‍ണത്തിന് പുറമെ ഏഴ് വെള്ളിയും അത്രയും തന്നെ വെങ്കലവും കിട്ടി.
















