ന്യൂദല്‍ഹി: അണ്ടര്‍-17 ലോകകപ്പ് വിജയകരമായി നടത്തിയതിന് ഇന്ത്യയെ അഭിനന്ദിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
ഒക്‌ടോബര്‍ ആറിന് ഉദ്ഘാടന ചടങ്ങളില്‍ പങ്കെടുത്ത നരേന്ദ്ര മോദിയെ നേരിട്ട് കാണാന്‍ കഴിയാത്തതില്‍ ഇന്‍ഫാന്റിനോ ദുഖം രേഖപ്പെടുത്തി. ലോകകപ്പ് വിജയകരമായി നടത്താന്‍ മോദി സര്‍ക്കാര്‍ നിര്‍ണായകമായ പങ്കുവഹിച്ചതിന് ഇന്‍ഫാന്റിനോ നന്ദി അറിയിച്ചു.
കൊല്‍ക്കത്തയില്‍ ഫൈനല്‍ കാണാനെത്തിയ തനിക്ക് ഒട്ടേറെ പുതിയ സുഹൃത്തുക്കളെ ലഭിച്ചു. മറക്കാന്‍ കഴിയാത്ത സ്മരണകളാണ് കൊല്‍ക്കത്ത സമ്മാനിച്ചതെന്നും ഇന്‍ഫാന്റിനോ പറയുന്നു.
















