ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് (ഐഐഎഫ്എം) ഭോപ്പാല്‍ 2018-20 വര്‍ഷത്തെ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഫോറസ്ട്രി മാനേജ്മെന്റ് (പിജിഡിഎഫ്എം) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്. രണ്ടുവര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ കോഴ്സില്‍ ആകെ 120 പേര്‍ക്കാണ് പ്രവേശനം.
ഏതെങ്കിലും ഡിസിപ്ലിനില്‍ മൊത്തം 50 % മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ ബാച്ചിലേഴ്സ് ഡിഗ്രിയെടുത്തവര്‍ക്ക് അപേക്ഷിക്കാം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 45 % മാര്‍ക്ക്/തത്തുല്യ സിജിപിഎ മതി. ഫൈനല്‍ ഡിഗ്രി പരീക്ഷ 2018 ജൂണ്‍ 30 നകം പൂര്‍ത്തിയാക്കാന്‍ കഴിയുന്നവര്‍ക്കും അപേക്ഷിക്കാം.
ഐഐഎം-സിഎടി 2017 അല്ലെങ്കില്‍ എക്സ്എടി 2018 സ്കോര്‍ പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി റിട്ടണ്‍ ആപ്ടിട്യൂഡ് ടെസ്റ്റും ഇന്റര്‍വ്യുവും നടത്തി തെരഞ്ഞെടുക്കും. ആപ്ടിട്യൂഡ് ടെസ്റ്റും ഇന്റര്‍വ്യുവും ന്യൂദല്‍ഹി, ഭോപ്പാല്‍, കൊല്‍ക്കത്ത, ബംഗളൂരു കേന്ദ്രങ്ങളില്‍വച്ച് നടക്കും.
അപേക്ഷാഫീസ് 1000 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 500 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് വഴിയോ നെറ്റ്ബാങ്കിംഗിലൂടെയോ അപേക്ഷാഫീസ് അടയ്ക്കാം.
www.iifm.ac.in- എന്ന വെബ്സൈറ്റില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അല്ലെങ്കില്‍ അപേക്ഷാഫോറം വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നിശ്ചിത ഫീസോടുകൂടിയും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. വിലാസം: The Director, Indian Institute of Forest Management, Nehru Nagar, Bhopal-462003 (MP).-
ഐഐഎം-സിഎടി 2017 യോഗ്യത പരിഗണിച്ചുള്ള അപേക്ഷ ഫെബ്രുവരി 10 വരെയും എക്സ്എടി യോഗ്യതയുള്ളവരുടെ അപേക്ഷ ഫെബ്രുവരി 20 വരെയും സ്വീകരിക്കും.
രണ്ടുവര്‍ഷത്തെ പിജിഡിഎഫ്എം പ്രോഗ്രാമില്‍ കണ്‍സര്‍വേഷന്‍ ആന്റ് ലൈവ്ലി ഹുഡ്, എന്‍വയോണ്‍മെന്റല്‍ മാനേജ്മെന്റ്, ഡവലപ്മെന്റല്‍ മാനേജ്മെന്റ് എന്നീ മൂന്ന് മേജര്‍ സ്പെഷ്യലൈസേഷനുകളും മൈനര്‍ സ്പെഷ്യലൈസേഷനും സമ്മര്‍ ഇന്റേണ്ഷിപ്പുമൊക്കെ അടങ്ങിയിട്ടുണ്ട്. ഉന്നതനിലവാരമുള്ള വിദ്യാഭ്യാസമാണിവിടെ ലഭിക്കുക. മികച്ച പഠനസൗകര്യങ്ങളും ലഭ്യമാണ്. ജനറല്‍, ഒബിസി നോണ്‍ക്രീമിലെയര്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് മൊത്തം കോഴ്സ് ഫീസ് 4,80,000 രൂപയാണ്. ഹോസ്റ്റല്‍ ഫീസും ഇതില്‍പ്പെടും. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 2,88,000 രൂപ മതി.
അക്കാഡമിക് മികവ് പുലര്‍ത്തുന്ന 20 വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 5000 രൂപ വീതം സ്കോളര്‍ഷിപ്പ് ലഭിക്കും.
പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം ആകര്‍ഷകമായ ശമ്പളനിരക്കില്‍ ജോലി ലഭിക്കും. നാളിതുവരെ 100 ശതമാനം ക്യാമ്പസ് പ്ലേസ്മെന്റാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രാക്ക് റെക്കോഡിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iifm.ac.in എന്ന വെബ്സൈറ്റ് കാണുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: