തിരുവനന്തപുരം: കരട് സ്ഥലംമാറ്റ ലിസ്റ്റില്‍പെട്ട ഹയര്‍സെക്കണ്ടറിയിലെ അംഗപരിമിത അധ്യാപകരുടെ സ്ഥലംമാറ്റം നിര്‍ത്തിവയ്‌ക്കാനും നിയമപരമായ അവകാശം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കാനും അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറുടെ കോടതി ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കരട് ലിസ്റ്റിന്റെ പുനഃപരിശോധനയ്‌ക്കു ശേഷം 60 ശതമാനത്തിലധികം ഭിന്നശേഷിയുള്ളയാള്‍ ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകനെ അതേസ്ഥലത്തുതന്നെയോ അതേ ജില്ലയില്‍ മറ്റൊരിടത്തോ സമീപജില്ലയിലോ മുന്‍ഗണനാക്രമം അനുസരിച്ച് മാറ്റം നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
















