പ്രൊഫ. പി.കെ.ബി നായര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ്
തോമസ് പ്രഥമന്‍ ബാവ ജന്മഭൂമി ചീഫ് എഡിറ്റര്‍ ലീലാമേനോന് സമ്മാനിക്കുന്നു
കോതമംഗലം: പ്രതിസന്ധിഘട്ടങ്ങളില്‍ പത്രപ്രവര്‍ത്തനം കൂടുതല്‍ കരുത്ത് പകര്‍ന്നതായി ജന്മഭൂമി ചീഫ് എഡിറ്റര്‍ ലീലാമേനോന്‍. പ്രമുഖ ഗാന്ധിയനും മദ്യനിരോധന പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ പ്രൊഫ. പി.കെ.ബി. നായരുടെ പേരില്‍ പി.കെ.ബി. നായര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍.
മാധ്യമങ്ങള്‍ വിവരങ്ങള്‍ അറിയാനും സമൂഹനന്മകള്‍ അറിയിക്കാനും മാത്രമുള്ളതല്ല, തിന്മകളെ ചൂണ്ടിക്കാണിക്കാനും തിരുത്തിക്കുവാനുംകൂടിയുള്ളതാണെന്നും അവര്‍ പറഞ്ഞു. ശ്രേഷ്ഠ കാതോലിക്കബസേലിയോസ് തോമസ് പ്രഥമന്‍ ബാവയാണ് പുരസ്‌കാരം സമ്മാനിച്ചത്.
പുതുപ്പാടി മരിയന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ആന്റണി ജോണ്‍ എംഎല്‍എ അദ്ധ്യക്ഷനായി. ഡോ. എം.ബി. മത്തായി അനുസ്മരണപ്രഭാഷണവും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബി. ഗീത പ്രശസ്തി പത്ര പാരായണവും നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മഞ്ജുസിജു, എ.ജി. ജോര്‍ജ്. പ്രൊഫ: ബേബി. എം.വര്‍ഗീസ്, ഡോ. എം.കെ. മോഹനന്‍, ഡോ. ബി. ജയപ്രകാശ്, ഡോ. ബി. രാധാകൃഷ്ണന്‍, ഡോ. ജേക്കബ്ബ് ഇട്ടൂപ്പ്, ഷീബ എല്‍ദോസ്, ആഷ്‌ലി, പി.ആര്‍.മധു എന്നിവര്‍ സംസാരിച്ചു.പ്രൊഫ: പി.കെ.ബി. നായരുടെ സ്മരണാര്‍ത്ഥം തങ്കളം വിവേകാനന്ദവിദ്യാലയത്തില്‍ നിര്‍മ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ധാരണപത്രം ഡോ. ബി. ജയപ്രകാശില്‍ നിന്നും സ്‌കൂള്‍ മാനേജര്‍ പി.ആര്‍. മധു ഏറ്റുവാങ്ങി.
















