രാഷ്‌ട്രസേവികാ സമിതി പ്രമുഖ സഞ്ചാലിക ശാന്തകുമാരി എറണാകുളത്ത് പ്രവര്‍ത്തകരുമായി സംവദിക്കുന്നു
കൊച്ചി: ബുദ്ധിയുള്ള പെണ്‍കുട്ടികള്‍ ലൗജിഹാദില്‍ അകപ്പെടുന്നത് ദയനീയമായ അവസ്ഥയാണെന്ന് രാഷ്‌ട്ര സേവികാസമിതി പ്രമുഖ സഞ്ചാലിക ശാന്തകുമാരി പറഞ്ഞു. എറണാകുളം രാഷ്‌ട്രസേവികാ സമിതി ബിടിഎച്ചില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
സ്ത്രീയാണ് രാഷ്‌ട്രത്തിന്റെ ശക്തി. നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ഭാരതത്തിലെ ഓരോ സ്ത്രീയും ഇതിനായി പ്രയത്‌നിക്കണം. കുടുംബങ്ങളില്‍ നിന്നാണ് അതിനായി അടിത്തറ പാകേണ്ടത്.
അമേരിക്കയിലെ സ്ത്രീകള്‍ സ്ത്രീത്വത്തിന് പ്രാധാന്യം നല്‍കുമ്പോള്‍, ഭാരതീയ സ്ത്രീകള്‍ പ്രാധാന്യം നല്‍കുന്നത് മാതൃത്വത്തിനാണെന്നും അവര്‍ പറഞ്ഞു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നവംബര്‍ ഒന്നിനാണ് ശാന്തകുമാരി കേരളത്തിലെത്തിയത്. ഉഷാ വര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. ഡോ. ചിത്രതാര, അഡ്വ. ജി. മഹേശ്വരി, പ്രിയ ആനന്ദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















