കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. നവംബര്‍ 23 മുതല്‍ 26 വരെ കോഴിക്കോട് നഗരത്തിലെ വിവിധ സ്‌കൂളുകളിലായാണ് മേള നടക്കുന്നത്.
ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേള, വൊക്കേഷണല്‍ എക്‌സ്‌പോ, കരിയര്‍ ഫെസ്റ്റ് എന്നിവയാണ് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവമായി സംഘടിപ്പിക്കുന്നത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂറിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
മേയറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സി. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. കെ.വി. ബാബുരാജ്, മുല്ലവീട്ടീല്‍ മൊയ്തീന്‍, ടി. അനൂപ് കുമാര്‍, എം.കെ. മുഹമ്മദ് അഷ്‌റഫ്, ടോമി ജോര്‍ജ്, കെ.സി. ഫസലുല്‍ ഹഖ്, ഡോ. കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
















