Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകപ്രയോഗവും ഗെയില്‍: മുക്കത്ത് സമരം അക്രമാസക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 10:13 am IST
in Kerala

മുക്കം(കോഴിക്കോട്): നിര്‍ദ്ദിഷ്ട കൊച്ചി – മംഗലാപുരം വാതക പൈപ്പ് ലൈനിനെതിരെ മുക്കത്ത് നടന്ന സമരം അക്രമാസക്തമായി. സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു.

മുക്കം എരഞ്ഞിമാവില്‍ ഒരു മാസമായി നടക്കുന്ന സമരമാണ് അക്രമാസക്തമായത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു മാസത്തിലധികമായി നിര്‍ത്തിവെച്ചിരുന്ന ഗെയില്‍ പൈപ്പ് ലൈന്‍ സര്‍വ്വേയും പൈപ്പിടലും പുനരാരംഭിക്കാന്‍ രാവിലെ ഗെയില്‍ അധികൃതര്‍ പോലീസുമായി എത്തുകയായിരുന്നു. ഗെയിലിന്റെ വാഹനം എരഞ്ഞിമാവില്‍ എത്തിയ ഉടനെ സമരക്കാര്‍ക്കിടയില്‍ നിന്ന് വാഹനത്തിന് നേരെ കല്ലേറുണ്ടായി. ഇതോടെ പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലാത്തിവീശി.

വിവിധ സ്ഥലങ്ങളില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും ഉപയോഗിച്ചും ടയറുകള്‍ കത്തിച്ചും സമരക്കാര്‍ വാഹന ഗതാഗതം തടസ്സപ്പെടുത്തി. ഇതോടെ വലിയപറമ്പിലും തുടര്‍ന്ന് കല്ലായിയിലും പോലീസ് സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഭവം ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും സമരക്കാര്‍ തിരിഞ്ഞു. ഇതിനിടെ അക്രമാസക്തരായ സമരക്കാര്‍ രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ എറിഞ്ഞ് തകര്‍ത്തു. അപകടം മുന്നില്‍ കണ്ട് ബസ് ജീവനക്കാര്‍ യാത്രക്കാരെ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

ഇതിനിടെ കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയോരത്ത് എരഞ്ഞിമാവിലും പന്നിക്കോട് റോഡിലും നിര്‍മ്മിച്ച സമരപ്പന്തലും വിവിധ സംഘടനകളുടെ കൊടികളും ഫ്‌ളക്‌സ് ബോര്‍ഡുകളും പോലീസ് നീക്കി. സമരക്കാരെ നീക്കി പൈപ്പ് ലൈന്‍ പ്രവൃത്തി തുടങ്ങാന്‍ ശ്രമം നടത്തിയെങ്കിലും പദ്ധതി പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഗെയിലിന്റെ രണ്ട് മണ്ണുമാന്തിയന്ത്രങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിച്ചതിനാല്‍ പ്രവൃത്തി നടത്താനായില്ല. പുതിയ മണ്ണ്മാന്തിയന്ത്രം സ്ഥലത്തെത്തിച്ചങ്കിലും മഴപെയ്ത് വെള്ളവും ചെളിയും നിറഞ്ഞതിനാല്‍ പണ നടന്നില്ല.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 30 പേരെ മുക്കം പോലീസും അരീക്കോട് പോലീസും അറസ്റ്റ് ചെയ്തു. അറസ്റ്റുചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വൈകിട്ട് എം.ഐ. ഷാനവാസ് എംപിയുടെ നേതൃത്വത്തില്‍ നടത്തിയ മുക്കം പോലീസ് സ്റ്റേഷന്‍ ഉപരോധവും സംഘര്‍ഷത്തില്‍ കലാശിച്ചു. ചിലര്‍ പോലീസിനെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി സമരക്കാര്‍ക്കും കല്ലേറില്‍ പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ സംഘര്‍ഷം രാത്രി വരെ നീണ്ടു.

െ്രെകംബ്രാഞ്ച് ഡിവൈഎസ്പി മൊയ്തീന്‍ കുട്ടി, താമരശേരി ഡിവൈഎസ്പി സജീവന്‍, മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, സിഐമാരായ ടി.എ. അഗസ്റ്റിന്‍, എന്‍. ബിശ്വാസ്, ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘമാണ് സ്ഥലത്തുള്ളത്. പോലീസ് അതിക്രമം നടത്തിയെന്നാരോപിച്ച് ഇന്ന് തിരുവമ്പാടി മണ്ഡലത്തിലും കിഴുപറമ്പ് പഞ്ചായത്തിലും യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

World

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

Kerala

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

India

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

Kerala

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

psc

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

ഭിന്നശേഷിക്കാരെ അപമാനിച്ച കേസ് : കോടതി ഉത്തരവ് ലംഘിച്ചതിന് കൊമേഡിയന്‍ സമയ് റെയ്നയ്‌ക്ക് മൂന്ന് ലക്ഷം രൂപ പിഴ

കളിപ്പാട്ടത്തിലിടുന്ന ബാറ്ററി വാങ്ങി അപരിചിതൻ ; അന്വേഷണം എത്തിയത് രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരിലേയ്‌ക്ക്

158 വര്‍ഷങ്ങള്‍ക്ക് ശേഷം അരുണാചല്‍ പ്രദേശില്‍ വീണ്ടും ഹിമാലയപുഷ്പം പൂത്തു; ചുനാ താഴ്വരയില്‍ പര്‍പ്പിള്‍ വസന്തം

ഷെഹനയുടേത് ആത്മഹത്യയെന്ന് പൊലീസ്, ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മമതയുടെ വഴിവിട്ട മുസ്ലീം പ്രീണനം നിരാകരിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.