കോലഞ്ചേരി: എല്‍ഡിഎഫ് നടത്തുന്ന ജനജാഗ്രതാ യാത്ര പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതമൂലം പൂര്‍ണ പരാജയത്തിലേക്ക്. ദക്ഷിണമേഖലാ യാത്ര നയിക്കുന്ന കാനം രാജേന്ദ്രന്റെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ കുറഞ്ഞു. കോലഞ്ചേരിയില്‍ ഒഴിഞ്ഞ കസേരകളാണ് കാനത്തെ സ്വീകരിച്ചത്.
ഇന്നലെ ഉച്ചയ്‌ക്ക് 1.30 ഓടെ യാത്രയുടെ ഭാഗമായി കോലഞ്ചേരിയില്‍ എത്തിയ കാനം രാജേന്ദ്രനെ സ്വീകരിക്കാന്‍ ചുരുക്കം നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും മാത്രമാണുണ്ടായിരുന്നത്. സദസില്‍ നിരത്തിയ കസേരകളില്‍ ഭൂരിഭാഗവും ഒഴിഞ്ഞുകിടന്നു. ശൂന്യമായ സദസ് കണ്ട് കാനം ചുരുക്കം വാക്കുകളില്‍ പ്രസംഗം അവസാനിപ്പിച്ചു തിടുക്കത്തില്‍ മടങ്ങി.
















