മോസ്‌കോ: അടുത്ത വര്‍ഷം ജൂണില്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ പോസ്റ്റര്‍ പുറത്തിറക്കി. റഷ്യന്‍ ആര്‍ട്ടിസ്റ്റ് ഇഗോര്‍ ഗുരോവിച്ച് രൂപകല്‍പ്പന ചെയ്ത പോസ്റ്ററില്‍ ഇതിഹാസ ഗോള്‍കീപ്പര്‍ ലെവ് യാഷിന്റെ ചിത്രമാണുള്ളത്. പന്തിനായി ചാടുന്ന ലെവ് യാഷിനാണ് പോസ്റ്ററിലുള്ളത്. ആ പന്തില്‍ റഷ്യന്‍ ഭൂപടത്തിന്റെ ചിത്രവുമുണ്ട്.
സോവിയറ്റ് യൂണിയന് വേണ്ടി കളിച്ച ലെവ് യാഷിന്‍ ‘ബ്ലാക്ക് സ്‌പൈഡര്‍’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ ഏക ഗോള്‍കീപ്പറായ ലെവ് യാഷിന്‍ നാല് ലോകകപ്പുകളില്‍ സോവിയറ്റ് യൂണിയന്റെ വല കാത്തു.
ലോകകപ്പ് മത്സരങ്ങളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. 2018 ജൂണ്‍ 14ന് തുടങ്ങുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ ജൂലൈ 15നാണ്.
















