കൊല്ലങ്കോട്:മുതലമട അംബേദ്കര്‍ കോളനിയില്‍ മദ്യപിച്ചെത്തിയന്നാരോപിച്ച് കോളനിയിലെ കിട്ടാന്‍ (55)എന്നയാളെ കൊല്ലങ്കോട് പോലീസ് പിടികൂടി മര്‍ദ്ദിച്ചതായി പറയുന്നു.
മൂന്ന് ദിവസം മുമ്പ് കൂലിപണി കഴിഞ്ഞ് വൈകിട്ടോടെ വീട്ടിലേക്ക് തിരിച്ച കട്ടന്‍ മദ്യപിച്ചിരുന്നെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ചാണ് പോലീസ് ഇയാളെ സ്റ്റേഷനിലെത്തിച്ചതെന്നും,ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയാണ് കിട്ടനെ അടുത്ത ദിവസം കോളനിയില്‍ കൊണ്ടു വിട്ടതെന്നും കോളനിവാസികള്‍ പറയുന്നു.അവശനായ കിട്ടന് ആശുപത്രി ചികിത്സക്കായി പൊള്ളാച്ചിയിലേക്ക് പോകാനായി ഗോവിന്ദാപുരത്ത് ബസ് കാത്തു നില്‍ക്കുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്റെ ആളുകളെന്നു പറയുന്നവര്‍ ഇയാളെ വീണ്ടും മര്‍ദ്ധിച്ചു.
പോലീസിന്റെയും സിപിഎം അനുഭാവികളുടേയും മര്‍ദനമേറ്റ കിട്ടന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.ദളിതര്‍ക്ക് നേരെ അതിക്രമങ്ങള്‍ തടയുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും നിരന്തരം അക്രമണത്തിനെ ഇരകളായി തീരുകയാണിവര്.പാവങ്ങളുടെയും ദളിതരുടെയും സംരക്ഷകരാണെന്ന വ്യാജേന പ്രചരണം നടത്തുകയും ദളിതര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത വിധം പോലീസിനെ ഉപയോഗിച്ച് കള്ളക്കേസുണ്ടാക്കുകയും ചെയ്യുന്ന നിലപാടാണ് വൈസ് പ്രസിഡന്റ് കൂടിയായ രാധാകൃഷ്ണന് ചെയ്യുന്നതെന്നും ആരോപണമുയര്‍ന്നു.
ഇതില്‍ പ്രതിഷേധിച്ച് വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും മുതലമട പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.കോളനിയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും പോലീസിന്റെയും,സി പി എം വൈസ് പ്രസിഡന്റിന്റെയും ഭാഗത്തുനിന്നുള്ള മര്‍ദ്ദനം അവസാനിപ്പിക്കണമെന്നും ധര്‍ണ്ണയില്‍ ആവശ്യമുയര്‍ന്നു.ദളിതര്‍ക്ക് നേരെ നടത്തുന്ന അതിക്രമം ഡിവൈഎസ്പി അന്വോഷിക്കണമെന്നും, മര്‍ദ്ദിച്ച പോലീസ്,സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കണമെന്നും കോളനിവാസികള്‍ ആവശ്യപ്പെട്ടു.അംബേദ്കര്‍ കോളനിയില്‍ ദളിതര്ക്ക്നേരെ
പോലീസ്-സിപിഎം അതിക്രമം
പ്രതികരിക്കാൻ ഇവിടെ എഴുതുക: