Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോഹ് ലി, മിതാലി നമ്പര്‍ 1

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 10:09 pm IST
in Sports

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ത്രസിപ്പിക്കുന്ന വിജയത്തിനു പിന്നാലെ ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്്‌ലി ഐസിസി റാങ്കിങ്ങില്‍ വീണ്ടും കുതിച്ചു. ഏകദിനത്തിലെ ഒന്നാം റാങ്ക് കോഹ്‌ലി തിരിച്ചു പിടിച്ചു.

പത്തു ദിവസം മുമ്പ് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡി വില്ലിയേഴ്‌സിനു മുന്നില്‍ ഒന്നാം നമ്പര്‍ നഷ്ടപ്പെട്ടതിനു ശേഷമാണ് ഇന്ത്യയുടെ പ്രിയ നായകന്‍ തിരിച്ചു വന്നത്. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ രണ്ടു സെഞ്ചുറികളുമായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച കോഹ്‌ലി 889 പോയിന്റുകള്‍ നേടിയാണ് റാങ്കിങ്ങില്‍ മുന്നിലെത്തിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡും കോഹ്്‌ലി മറികടന്നു. ഏറ്റവും കൂടുതല്‍ പോയിന്റുകളോടെ ഒന്നാം റാങ്ക് നേടുന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. 1998ല്‍ 887 പോയിന്റുകളോടെ സച്ചിന്‍ ഒന്നാം റാങ്കിലെത്തിയതിന്റെ റെക്കോഡാണ് കോഹ്‌ലി തിരുത്തിയത്.

മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബൗളര്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാമതെത്തിയത് ജസ്പ്രീത് ബുംറയുടേതാണ് മറ്റൊരു ശ്രദ്ധേയമായ ഇന്ത്യന്‍ കുതിപ്പ്. പാക്കിസ്ഥാന്റെ ഹസന്‍ അലിയുടേയും ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിറിന്റേയും പിന്നിലാണ് ഇപ്പോള്‍ ബുംറ.

ന്യൂസാലാന്‍ഡിനെതിരായ പരമ്പരയില്‍ ആറു വിക്കറ്റുകള്‍ വീഴ്‌ത്തിയ ബുംറ, മൂന്നാം ഏകദനിത്തിലെ അവസാന ഓവറില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിക്കുന്ന പ്രകടനവും പുറത്തെടുത്തു. ജയിക്കാന്‍ 15 റണ്‍സെടുക്കേണ്ടിയിരുന്ന ന്യൂസിലാന്‍ഡിനെ ആ ആറു പന്തുകളില്‍ ബുംറ വരിഞ്ഞു കെട്ടി. ആറു റണ്‍സിന്റെ ആവേശകരമായ വിജയത്തിന് ഇന്ത്യ ബുംറയോടു കടപ്പെട്ടിരിക്കുന്നു. ഈ വര്‍ഷം ഇതുവരെ 20 ഏകദിനങ്ങളില്‍ നിന്ന് ഈ ഫാസ്റ്റ് ബൗളര്‍ 35 വിക്കറ്റുകള്‍ വീഴ്‌ത്തിക്കഴിഞ്ഞു.

നിര്‍ണായക മൂന്നാം ഏകദിനത്തിലെ സെഞ്ചുറിയടക്കം പരമ്പരയില്‍ 174 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയ്‌ക്ക് കരിയറിലെ മികച്ച പോയിന്റ് നേടാന്‍ കഴിഞ്ഞു. 799 പോയിന്റുള്ള രോഹിത് ഇപ്പോള്‍ ഏഴാം സ്ഥാനത്തു തന്നെയാണ്. വനിതാ ക്രിക്കറ്റിലെ ഇന്ത്യയുടെ സൂപ്പര്‍ താരം മിതാലി രാജും ഐസിസി ഏകദിന റാങ്കിങ്ങില്‍ നമ്പര്‍ വണ്‍. കഴിഞ്ഞ ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച മിതാലി രണ്ടാം സ്ഥാനത്തിനു നിന്നാണ് ഒന്നാം റാങ്കിലേക്കു കുതിച്ചത്.

753 പോയിന്റുകളോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ മുന്നേറ്റം. 725 പോയിന്റോടെ ഓസ്‌ട്രേലിയയുടെ എല്ലിസെ പെറിയാണ് രണ്ടാം സ്ഥാനത്ത്. ന്യൂസിലാന്‍ഡിന്റെ അമി സാറ്റര്‍ത്ത്‌വൈറ്റാണ് മൂന്നാമത് (720).

ഒന്നാം നമ്പറായിരുന്ന ഓസ്‌ട്രേലിയയുടെ മെഗ് ലാന്നിങ് നാലാം സ്ഥാനത്തേക്കു പിന്നിലായതാണ് ഐസിസി റാങ്കിങ്ങില്‍ ശ്രദ്ധേയമായത്. പരിക്കിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്നു പിന്മാറേണ്ടി വന്നതാണ് ലാന്നിങ്ങിനു വിനയായത്.

ബൗളര്‍മാര്‍ക്ക് സ്ഥാനചലനങ്ങളില്ല. 652 പോയിന്റുകളുള്ള ഇന്ത്യയുടെ ഝുലന്‍ ഗോസ്വാമി രണ്ടാമത് തന്നെ. ദക്ഷിണാഫ്രിക്കയുടെ മാരിസന്നെ കാപ് (656) തന്നെ ഒന്നാമത്. ഇംഗ്ലണ്ടിനെതിരായ പരമ്പര രണ്ട്-ഒന്നിനു വിജയിച്ച ഓസ്‌ട്രേലിയ ടീം വിഭാഗത്തില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

India

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

Kerala

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.