മട്ടന്നൂര്‍: മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയിലെ പെരിഞ്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കെ.കെ.ചന്ദ്രന്റെ വീടിന് നേരെ ബോബെറിഞ്ഞ കേസില്‍ സിപിഎം നേതാവ് അറസ്റ്റിലായി. മട്ടന്നൂര്‍ ഏരിയാ കമ്മറ്റിയംഗം പി.സുരേഷ് ബാബു ആണ് പിടിയിലായത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.
2014 മാര്‍ച്ച് 14 നാണ് കേസിനാപ്ദമായ സംഭവം നടന്നത്. യാതൊരു പ്രകോപനവുമില്ലാതെ സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. വീട്ടില്‍ ചന്ദ്രന്റെ ഭാര്യ കെ.എം.വനജ മാത്രമാണുണ്ടായിരുന്നത് ബോബേറില്‍ പരിക്കേറ്റ വനജയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. വനയയുടെ മൊഴിയില്‍ തന്നെ സുരേഷ് ബാബുവിന്റെ പേര് പറഞ്ഞിരുന്നു. എന്നാല്‍ രാഷ്‌ട്രീയ സ്വാധീനത്തില്‍ സുരേഷ് ബാബുവിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല.
നിരവധി കേസുകളില്‍ പ്രതിയായ സുരേഷ് ബാബു ഇതിനിടെ മട്ടന്നൂര്‍ കോടതിയിലും ഹാജറായിരുന്നു മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത പൊതുപരിപാടിയിലും പങ്കെടുത്തു. എന്നാല്‍ ഹൈക്കോടതിയില്‍ ജാമ്യത്തിന് പോയ പ്രതി ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മട്ടന്നൂര്‍ കോടതില്‍ ഹാജരാവുകയായിരുന്നു. സംഭവത്തിലെ കൂട്ടുപ്രതികളെല്ലാം റിമാന്റില്‍ കിടന്നിട്ടുണ്ടെന്ന് കണ്ടെത്തിയ മട്ടന്നൂര്‍ കോടതി ഇയാളെ റിമാന്റു ചെയ്യുകയായിരുന്നു. ആര്‍എസ്എസ് നേതാവായിരുന്ന സി.സദാനന്ദന്‍ മാസ്റ്ററെ അക്രമിച്ച് കാലുകള്‍ വെട്ടിമാറ്റിയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് സുരേഷ് ബാബു.
















