Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫിഫ സമ്മതിച്ച മികവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2017, 11:47 pm IST
inSports

ഗോള്‍ഡന്‍ ബൂട്ട് നേടിയ റയാന്‍ ബ്ര്യൂസ്റ്റര്‍, ഗോള്‍ഡന്‍ ഗ്ലൗ നേടിയ ബ്രസീലിന്റെ ഗബ്രിയേല്‍ ബ്രസായോ, ഗോള്‍ഡന്‍ ബോള്‍ നേടിയ ഇംഗ്ലണ്ടിന്റെ ഫിലിപ്പ് ഫോഡന്‍

കൊല്‍ക്കത്ത: ഒരു ലോകകപ്പ് എങ്ങനെ നടത്തണമെന്നും ആരാധകരെ എങ്ങനെ സ്‌റ്റേഡിയത്തിലെത്തിക്കണമെന്നും കാണിച്ചു തന്ന ലോകകപ്പാണിത്. കൃത്യമായ പ്ലാനിങ്ങും സംഘാടക മികവും കൊണ്ട് മറ്റ് ലോകകപ്പുകളേക്കാള്‍ മികച്ചതാണിതെന്ന് ഫിഫ പോലും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.

ഗോളുകളുടെ എണ്ണത്തിലും കാണികളുടെ എണ്ണത്തിലും റെക്കോഡ് സൃഷ്ടിച്ചാണ് ലോകകപ്പിന് കൊടിയിറങ്ങിയത്. 52 മത്സരങ്ങളില്‍ നിന്ന് 13,47,147 പേരാണ് മത്സരങ്ങള്‍ കാണാനെത്തി. 1985-ല്‍ ചൈനയില്‍ നടന്ന ലോകകപ്പില്‍ 12,30,974 പേരായിരുന്നു കാണികള്‍. അതിനേക്കാള്‍ 1,16,167 പേരാണ് ഇന്ത്യയിലെ മത്സരങ്ങള്‍ കാണാനെത്തിയത്.

2011ലെ കൊളംബിയയില്‍ നടന്ന അണ്ടര്‍ 20 ലോകകപ്പിനേക്കാള്‍ പങ്കാളിത്തമാണ് ഇന്ത്യയിലുണ്ടായത്. കൊളംബിയയില്‍ 13,09,929 പേരായിരുന്നു സ്‌റ്റേഡിയത്തില്‍ കളി കാണാനെത്തിയത്. ഇന്ത്യയില്‍ അതിനേക്കാള്‍ 37,214 പേര്‍ കൂടുതല്‍.

ഈ ലോകകപ്പുകൊണ്ട് ഇന്ത്യക്ക് കിട്ടിയ ഏറ്റവും വലിയ ഗുണം ഫുട്‌ബോളിന്റെ മുഖച്ഛായ മാറ്റാന്‍ കഴിഞ്ഞുവെന്നതാണ്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ നടന്ന ഐഎസ്എല്ലിനേക്കാള്‍ മികച്ച ആരാധക പിന്തുണയാണ് കൗമാര ലോകകപ്പായിട്ടുപോലും ലഭിച്ചത്. ഈ ടീമിനെ നിലനിര്‍ത്തി ഇന്ത്യന്‍ ടീമിന് വേണ്ട മികച്ച പരിശീലനം നല്‍കിയാല്‍ 2022ലെ ഖത്തര്‍ ലോകകപ്പിലെ ഇന്ത്യയുടെ പ്രാതിനിധ്യം സ്വപ്‌നം കാണാം.

അതിനായി വേണ്ടത് ഈ ടീമിനെ നിലനിര്‍ത്തണം. അതുമാത്രം പോരാ, ഈ ടീമിനെ യൂറോപ്പിലും മറ്റും വിദഗ്‌ദ്ധ പരിശീലനത്തിനയച്ച് മത്സരങ്ങളി പങ്കെടുപ്പിക്കണം. തുടക്കത്തില്‍ മൂന്നാംനിര ടീമുമായി കളിച്ച് കഴിവ് തെളിയിച്ചശേഷം രണ്ടാം നിര ടീമുമായും പിന്നീട് ഒന്നാംനിര ടീമുമായും കളിച്ച് ക്ഷമത വര്‍ധിപ്പിക്കണം.

എന്നാല്‍, അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഈ താരങ്ങളെ ഏതു രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്നു കാണണം. ഫെഡറേഷന്‍ ടീം അംഗങ്ങളുമായി കരാര്‍ ഒപ്പിടുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിന്റെ കാര്യത്തില്‍ ഇതുവരെ കൃത്യമായ തീരുമാനമൊന്നുമുണ്ടായിട്ടില്ല. അതില്‍ തീരുമാനമുണ്ടാക്കാന്‍ എഐഎഫ്എഫിന് കഴിയണം.

ഇനി കളിയിലേക്ക്

പ്രതിഭാശാലികളുണ്ടായിട്ടും ലോകകപ്പ് പോലുള്ള വേദികളില്‍ കാലിടറുന്നവരെന്ന ചീത്തപ്പേര് ഇംഗ്ലണ്ട് മായ്ച്ചുകളഞ്ഞു. മാസങ്ങള്‍ക്കു മുന്‍പ് അണ്ടര്‍ 20 ലോകകപ്പില്‍ ജേതാക്കളായ അവര്‍ അണ്ടര്‍ 17ലും വെന്നിക്കൊടി നാട്ടി. സീനിയര്‍ വിഭാഗത്തില്‍ ഒരു തവണ മാത്രമാണ് ലോകകപ്പില്‍ മുത്തമിടാനായത്, 1966ല്‍ ബോബ് മൂറിന്റെ നേതൃത്വത്തിലുള്ള ടീം സ്വന്തമാക്കിയ ആ നേട്ടത്തിന് പഴക്കം അരനൂറ്റാണ്ടിലേറെ.

സുവര്‍ണ്ണകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യയില്‍ ഇംഗ്ലണ്ടിന്റെ കുട്ടികള്‍ പുറത്തെടുത്തത്. അതിന് പ്രചോദനമായത് മികവുള്ള താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ആസൂത്രണം ചെയ്ത യൂത്ത് ഡവല്പമെന്റ് പ്രോഗ്രാം. മൂന്ന് വര്‍ഷം മുമ്പ് 2014 ഡിസംബറില്‍ തുടക്കമിട്ട പദ്ധതിക്ക് ഫലം കണ്ടു തുടങ്ങിയതിന്റെ വലിയ സൂചനകളാണ് ഇത്തവണ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ കണ്ടത്.

ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്നത് സ്റ്റീവ് കൂപ്പറിന്റെ കുട്ടികളുടെ പ്രതിഭക്ക് അടിവരയിടുന്നു. ഏഴു മത്സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ട് വഴങ്ങിയത് ആറു ഗോള്‍ മാത്രം. മൈതാനം നിറഞ്ഞായിരുന്നു മധ്യനിരയുടെ കളി. ബ്ര്യൂസ്റ്റര്‍-ഹഡ്‌സണ്‍-ഫോഡന്‍ ത്രയത്തിന്റെ പ്രഹര ശേഷിയില്‍ സൂപ്പര്‍ താരം സാഞ്ചോയുടെ അഭാവം ടീം അറിഞ്ഞതേയില്ല, ടൂര്‍ണമെന്റിലാകെ ടീം നേടിയത് 23 ഗോളുകള്‍.

പ്രതിഭാശാലികള്‍ നിറഞ്ഞ ഇംഗ്ലീഷ് ടീമില്‍ അപ്രതീക്ഷിത പ്രകടനമായിരുന്നു ഫില്‍ ഫോഡന്റേത്. മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും ഫോഡനെ തേടിയെത്തി. കിരീടത്തിലേക്കുള്ള കുതിപ്പില്‍ ഫോഡന്റെ പ്രകടനം ഇംഗ്ലണ്ടിനെ അത്രമേല്‍ സഹായിച്ചു എന്നതാണ് സത്യം. കഴിഞ്ഞ യൂറോകപ്പില്‍ സ്വര്‍ണ്ണപന്ത് നേടിയ സൂപ്പര്‍ താരം ജാഡണ്‍ സാഞ്ചോയും ഗോള്‍ഡന്‍ ബൂട്ട് നേടിയ റയാന്‍ ബ്രൂസ്റ്ററുമടങ്ങിയ ടീമില്‍ നിശബ്ദ വിപ്ലവമാണ് മാഞ്ചസ്റ്റര്‍ സിറ്റി താരമായ ഫോഡന്‍ നടത്തിയത്.

മൂന്നു ഗോളുകളും ഒരു അസിസ്റ്റന്റും മാത്രമാണ് അക്കൗണ്ടിലുള്ളതെങ്കിലും സഹ താരങ്ങള്‍ക്ക് ഗോളടിക്കാന്‍ പാകത്തില്‍ താരം കളി മെനഞ്ഞെടുത്തു. ടൂര്‍ണമെന്റിന് മുമ്പേ ഫോഡനെ സ്‌പെഷ്യല്‍ പ്ലയറെന്ന് വിശേഷിപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളക്ക് സീനിയര്‍ ടീമില്‍ താരത്തെ കളിപ്പിക്കാന്‍ ഇനി അധികം ആലോചിക്കേണ്ടി വരില്ല എന്ന് ഉറപ്പ്.

ലോകകപ്പിലെ മൂന്ന് അവാര്‍ഡുകളില്‍ രണ്ടെണ്ണം നേടിയതും ഇംഗ്ലണ്ട് താരങ്ങള്‍.

മികച്ചതാരത്തിനുള്ള സ്വര്‍ണ്ണപ്പന്ത് നേടിയ ഫോഡന് പിന്നാലെ ടോപ് സ്‌കോറര്‍ക്കുള്ള സുവര്‍ണ്ണപാദുകവും ഇംഗ്ലണ്ട് താരത്തെ തേടിയെത്തി. എട്ട് ഗോളുകള്‍ നേടിയ ബ്ര്യൂസ്റ്റര്‍ക്കാണ് സുവര്‍ണ്ണ പാദുകം. മികച്ച ഗോളിയായി ബ്രസീലിന്റെ ഗബ്രിയേല്‍ ബ്രസാവോ നേടി. ഫെയര്‍ പ്ലേ അവാര്‍ഡും ബ്രസീലിനാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Entertainment

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

Entertainment

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

Entertainment

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.