Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൂപ്പര്‍ 7; ഇന്ത്യയ്‌ക്ക് തുടരെ ഏഴാം പരമ്പര വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2017, 11:24 pm IST
inSports

കാണ്‍പൂര്‍: ആദ്യമൊന്ന് പേടിപ്പിച്ചു. പിന്നെ സമ്മര്‍ദത്തില്‍ ഇടറി വീണു. തുടരെ ഏഴാം പരമ്പര ജയമെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് വിലങ്ങു തടിയാകാന്‍ ന്യൂസിലന്‍ഡിനായില്ല. മൂന്നാം ഏകദിനത്തില്‍ കിവികളെ ആറ് റണ്‍സിന് തോല്‍പ്പിച്ച് 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. സ്‌കോര്‍: ഇന്ത്യ – 337/6, ന്യൂസിലന്‍ഡ് – 331/7 (50).

ഇന്ത്യയുടെ വലിയ സ്‌കോറിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ കിവികള്‍ക്ക് മിന്നും ഫോമില്‍ കളിക്കുന്ന ഓപ്പണര്‍ കോളിന്‍ മണ്‍റോയുടെ (75) ആക്രമണോത്സുകത തുണയായി. ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ ഓവറില്‍ മണ്‍റോ 19 റണ്‍സ് നേടി. ടോം ലഥം (65), നായകന്‍ കെയ്ന്‍ വില്യംസണ്‍ (64), റോസ് ടെയ്‌ലര്‍ (39), ഹെന്‍ റി നിക്കോള്‍സ് (37) എന്നിവരും പിന്തുണ നല്‍കി. 48ാം ഓവറില്‍ ടോം ലഥം റണ്ണൗട്ടായതാണ് മത്സരത്തില്‍ വഴിത്തിരിവായത്. പിന്നീട് കാര്യങ്ങള്‍ കിവികളുടെ കൈയില്‍ നിന്ന് പോയി. അവസാന ഓവറുകളിലെ ഏറ്റവും അപകടകാരിയായ ബൗളറാണ് താനെന്ന് തെളിയിച്ച് ജസ്പ്രീത് ബുംറം വീണ്ടും നായകന്റെ പ്രതീക്ഷ കാത്തു. പത്തോവറില്‍ 47 റണ്‍സ് വഴങ്ങി ബുംറ മൂന്നു വിക്കറ്റെടുത്തു. യുസ്‌വേന്ദ്ര ചഹല്‍ രണ്ടും, ഭുവനേശ്വര്‍ കുമാര്‍ ഒന്നും വിക്കറ്റെടുത്തു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണര്‍ രോഹിത് ശര്‍മ (147), നായകന്‍ വിരാട് കോഹ്‌ലി (113) എന്നിവരുടെ ബാറ്റിങ് മികവിലാണ് 337 റണ്‍സ് അടിച്ചു കൂട്ടിയത്. രണ്ടാം വിക്കറ്റില്‍ സഖ്യം 230 റണ്‍സ് ചേര്‍ത്തു. രോഹിതിന്റേത് കരിയറിലെ 15ാം സെഞ്ചുറി. 138 പന്തില്‍ 18 ഫോറും രണ്ടു സിക്‌സറുമടക്കം 147 റണ്‍സ്. 32 സെഞ്ചുറിയാണ് വിരാട് നേടിയത്. 106 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സറും ആ ബാറ്റില്‍ നിന്ന് പിറന്നു. എം.എസ്. ധോണി (25), കേദാര്‍ ജാദവ് (18), ശിഖര്‍ ധവാന്‍ (14) എന്നിവരും സംഭാവന നല്‍കി. ടിം സൗത്തി, ആദം മില്‍നെ, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ക്ക് രണ്ടു വീതം വിക്കറ്റ്.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ

രോഹിത് ശര്‍മ സി സൗത്തി ബി സാന്റ്‌നര്‍ 147, ശിഖര്‍ ധവാന്‍ സി വില്യംസണ്‍ ബി സൗത്തി 14, വിരാട് കോഹ്‌ലി സി വില്യംസണ്‍ ബി സൗത്തി 113, ഹാര്‍ദിക് പാണ്ഡ്യ സി സൗത്തി ബി സാന്റ്‌നര്‍ 8, എം.എസ്. ധോണി സി മണ്‍റോ ബി മില്‍നെ 25, കേദാര്‍ ജാദവ് സി ഗുപ്ടില്‍ ബി മില്‍നെ 18, ദിനേശ് കാര്‍ത്തിക് നോട്ടൗട്ട് 4, എക്‌സ്ട്രാസ് 8, ആകെ 50 ഓവറില്‍ ആറ് വിക്കറ്റിന് 337 റണ്‍സ്.

വിക്കറ്റ് വീഴ്ച: 1-29, 2-259, 3-273, 4-302, 5-331, 6-337.

ബൗളിങ്: ടിം സൗത്തി 10-0-66-2, ട്രെന്റ് ബൗള്‍ട്ട് 10-0-81-0, ആദം മില്‍നെ 10-0-64-2, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം 8-0-57-0, മിച്ചല്‍ സാന്റ്‌നര്‍ 10-0-58-2, കോളിന്‍ മണ്‍റോ 2-0-10-0.

ന്യൂസിലന്‍ഡ്

മാര്‍ട്ടിന്‍ ഗുപ്ടില്‍ സി കാര്‍ത്തിക് ബി ബുംറ 10, കോളിന്‍ മണ്‍റോ ബി ചഹല്‍ 75, കെയ്ന്‍ വില്യംസണ്‍ സി ധോണി ബി ചഹല്‍ 64, റോസ് ടെയ്‌ലര്‍ സി ജാദവ് ബി ബുംറ 39, ടോം ലഥം റണ്ണൗട്ട് (ധോണി/ബുംറ) 65, ഹെന്റി നിക്കോള്‍സ് ബി ഭുവനേശ്വര്‍ 37, കോളിന്‍ ഡി ഗ്രാന്‍ഡ് ഹോം നോട്ടൗട്ട് 8, മിച്ചല്‍ സാന്റ്‌നര്‍ സി ധവാന്‍ ബി ബുംറ 9, ടിം സൗത്തി നോട്ടൗട്ട് 4, എക്‌സ്ട്രാസ് 20, ആകെ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 331 റണ്‍സ്.

വിക്കറ്റ് വീഴ്ച: 1-44, 2-153, 3-168, 4-247, 5-306, 6-312, 7-326.

ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 10-0-92-1, ജസ്പ്രീത് ബുംറ 10-0-47-3, ഹാര്‍ദിക് പാണ്ഡ്യ 5-0-47-0, അക്ഷര്‍ പട്ടേല്‍ 7-0-40-0, കേദാര്‍ ജാദവ് 8-0-54-0, യുസ്‌വേന്ദ്ര ചഹല്‍ 10-0- 47-2.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Entertainment

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

Entertainment

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

Entertainment

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.