പാല: സംസ്ഥാന സി.ബി.എസ്.ഇ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ‘ഗ്യാലപ്പ് 2017’ ഉദ്ഘാടനം പാല മുനിസിപ്പല്‍ സ്റ്റേഡിയം സിന്തറ്റിക് ട്രാക്കില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എലൈറ്റ് കോച്ച് പി.പി ജയകുമാര്‍ നിര്‍വ്വഹിച്ചു. കൂത്താട്ടുകുളം മേരിഗിരി സി.എം.ഐ ് സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ 29 വരെയാണ് മേള നടക്കുന്നത്. കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ചിക്കല്‍ സി.എം.ഐ യുടെ അധ്യക്ഷനായി. സംഘാടക സമിതി ചെയര്‍മാന്‍ ജോസ് കെ മാണി എം.പി സന്ദേശം നല്‍കി. ദ്യോണാചാര്യ അവാര്‍ഡ് ജേതാവ് സണ്ണി തോമസ് ,പാല നഗരസഭ ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി, കൂത്താട്ടുകുളം മുനിസിപ്പല്‍ ചെയര്‍മാന്‍ . ബിജു ജോ, ഒളിമ്പ്യന്‍ മുഹമ്മദ് അനസ് യാഹിയാ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ അത്‌ലറ്റുമാരായ പ്രിമേഷ് പി.എസ്, പ്രജുഷ എം.എ, കെ.പി ബിമിന്‍, സജീഷ് ജോസഫ് എന്നിവര്‍ ദീപശിഖാപ്രയാണത്തിന് നേതൃത്വം നല്‍കി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചുകൊണ്ട് മൂവായിരത്തോളം കായിക താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു.മേരിഗിരി പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ഫിജി നടുവിലേത്തറയില്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോജോ മറ്റത്തില്‍ ,ജോയിന്റ് സെക്രട്ടറി ഫാ. ജോഷി മടുക്കയില്‍ , ജനറല്‍ കണ്‍വീനര്‍ ബിപിന്‍ ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.ഇന്ന് രാവിലെ 8ന് മത്സരങ്ങള്‍ തുടങ്ങും. 28 ഫൈനലുകള്‍ ആദ്യ ദിവസം നടക്കും.
















