കണ്ണൂര്‍: കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമപരമായി പരിശോധിച്ചതിന് ശേഷം മാത്രമേ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിലപാട് സ്വീകരിക്കുകയുള്ളു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് വരികയാണ്. അതിനുശേഷം യുക്തമായ നടപടി സ്വീകരിക്കും.
റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള സമയം അനുവദിച്ച് തരണം. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി. ആരോപണ വിധേയനായ ഉടന്‍ ഇ.പി. ജയരാന്‍ മന്ത്രി സ്ഥാനം രാജിവെച്ചതിന കറിച്ച് ചോദിച്ചപ്പോള്‍ സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും യശസ്സ് ഉയര്‍ത്തിക്കാണിക്കാനാണ് ഇപിയുടെ രാജിയെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.
എന്നാല്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ ഇ.പി.ജയരാജന്റെ കാര്യത്തില്‍ തീരുമാനമെടുത്തതുപോലെ എന്തു കൊണ്ട് തോമസ് ചാണ്ടിയുടെ കാര്യത്തില്‍ കൂടി വേഗത്തില്‍ നിലപാടെടുക്കാന്‍ സാധിക്കുന്നില്ലെന്ന് കൂടുതലായി വിശദീകരിക്കാന്‍ കോടിയേരി തയ്യാറായില്ല.
















