കോഴിക്കോട്: മിനിമം വേജസ് കമ്മിറ്റി പ്രഖ്യാപിച്ച പാക്കേജ് അംഗീകരിക്കാനാവില്ലെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആന്‍ഡ് ഹോസ്പിറ്റല്‍ അസോസിയേഷന്‍. ഇടത്തരം, ചെറുകിട ആശുപത്രികിള്‍ക്ക് ഇതു താങ്ങാനാവില്ലെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സി.എം. അബൂബക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിലവിലുള്ള വേതനത്തേക്കാള്‍ 150 ശതമാനം കൂടുതലാണ് പുതിയ മിനിമം വേതന പാക്കേജിലുള്ളത്. 50 ശതമാനം വര്‍ധന വരെ നല്‍കാന്‍ തീരുമാനമായതാണ്. എന്നാല്‍ഏകപക്ഷീയമായിപാക്കേജ് പ്രഖ്യാപിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെയും അക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. സ്വകാര്യ ആരോഗ്യ മേഖലയെ സ്തംഭനാവസ്ഥയിലേക്കാണ് നയിക്കുന്നത്.
വന്‍കിട ആശുപത്രികളെ സംരക്ഷിക്കാനാണ് നീക്കങ്ങള്‍ നടത്തുന്നത്. 100 ലധികം ചെറുകിട ആശുപത്രികള്‍ പൂട്ടിക്കഴിഞ്ഞു. പുതിയ വേതനവര്‍ധനവ് അടുത്തമാസം 20നകം നടപ്പിലാക്കണമെന്നാണ് നഴ്‌സുമാരുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ആശുപത്രികള്‍ പൂട്ടിയിടേണ്ട സാഹചര്യമാണുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഡോ. ഹംസ തയ്യില്‍, ഡോ. റോയ് വിജയന്‍, ഡോ. നിര്‍മസ് സൊലം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















