Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 11:23 pm IST
in Kerala

കൊച്ചി: ഉജ്ജ്വല വാഗ്മിയും തത്ത്വചിന്തകനും ബഹുഭാഷാ പണ്ഡിതനും തലമുറകള്‍ക്ക് ഗുരുശ്രേഷ്ഠനുമായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപരായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. എഴുപത്തിനാലു വയസ്സായിരുന്നു.

മഹാഭാരത പര്യടനം: മഹാഭാരതദര്‍ശനം പുനര്‍വായനഎന്ന കൃതിയിലൂടെ ഇതിഹാസത്തിന് മഹത്തായ വ്യാഖ്യനം രചിച്ച തുറവൂര്‍ വിശ്വംഭരന് പുരാണം, ഇതിഹാസം, വേദം എന്നിവയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. സാഹിത്യം, സംസ്‌കാരം, കല, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമൃത ചാനലില്‍ തുടര്‍ന്നിരുന്ന ‘ഭാരതദര്‍ശനം’ ഭാരതീയ ദര്‍ശനങ്ങളുടെ ആധികാരിക പഠനങ്ങളായിരുന്നു.

മലയാളം,സംസ്‌കൃതം, ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, ജര്‍മ്മന്‍, തമിഴ് ഭാഷകളില്‍ അഗാധ പാണ്ഡിത്യമുണ്ട്. ഗ്രീക്, ലാറ്റിന്‍ ഭാഷകളും വശമാക്കി. സാഹിത്യം, ഭാഷ, സംസ്‌കാരം എന്നീ മേഖലകളില്‍ ഗവേഷണങ്ങള്‍ നടത്തി. ഭാരതീയ ദര്‍ശനങ്ങളിലും ശ്രീരാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, സ്വാമി രംഗനാഥാനന്ദ എന്നിവരുടെ ജീവിതദര്‍ശനങ്ങളെക്കുറിച്ചും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

ജനനം 1943-ല്‍ ആലപ്പുഴ ജില്ലയിലെ തുറവൂരില്‍. സംസ്‌കൃത പണ്ഡിതനായ അച്ഛന്‍ പത്മനാഭനില്‍ നിന്നാണ് ജ്യോതിശാസ്ത്രത്തിലും ആയുര്‍വേദത്തിലും വേദാന്തത്തിലുമെല്ലാം അറിവ് സമ്പാദിച്ചത്. അമ്മ: മാധവി. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം അവിടത്തന്നെ ഏറെക്കാലം അധ്യാപകനായി. കാസര്‍കോട് സര്‍ക്കാര്‍ കോളജില്‍ മലയാളം വിഭാഗം ലക്ചറര്‍ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കേരള സര്‍വകലാശാലയുടെ നിരവധി പാഠ പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയുടെ പഠന സാമഗ്രികള്‍ തയാറാക്കുന്ന സമിതിയിലും അംഗമായിരുന്നു. എറണാകുളത്ത് അയ്യപ്പന്‍കാവിലായിരുന്നു താമസം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തൃപ്പൂണിത്തുറയില്‍ മത്സരിച്ചു.

കുരുക്ഷേത്ര പ്രകാശന്റെ മാനേജിംഗ് ഡയറക്ടര്‍, കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ട്രസ്റ്റി, തപസ്യ കലാ സാഹിത്യ വേദിയുടെ സംസ്ഥാന അധ്യക്ഷന്‍, അമൃതഭാരതി അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ബാലസംസ്‌കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം, മാതാ അമൃതാനന്ദമയീ മഠത്തിന്റെ അമൃത കീര്‍ത്തി പുരസ്‌കാരം, സഞ്ജയന്‍ പുരസ്‌കാരം, മാനവസേവാ സമിതി ട്രസ്റ്റിന്റെ രാമായണശ്രീ പുരസ്‌കാരം, കോഴിക്കോട് രേവതീപട്ടത്താനം സമിതി സംസ്‌കൃതപണ്ഡിതര്‍ക്കായി ഏര്‍പ്പെടുത്തിയ മനോരമത്തമ്പുരാട്ടി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, ഡോ. സി. പി. മേനോന്‍ അവാര്‍ഡ്,

അബുദാബി മലയാളി സമാജത്തിന്റെ കേരളസമാജം അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

എറണാകുളം ടൗണ്‍ഹാളിലും പിന്നീട് വീട്ടിലും പൊതുദര്‍ശനത്തിനു വച്ച ഭൗതികദേഹത്തില്‍ നിരവധിപേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. പച്ചാളം ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ഭാര്യ: കാഞ്ചന വിശ്വംഭരന്‍ (റിട്ട. അദ്ധ്യാപിക, അയ്യപ്പന്‍കാവ് ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), മക്കള്‍: മഞ്ജു ( ഐ.ടി. പ്രൊഫഷണല്‍), സുമ (അദ്ധ്യാപിക, അയ്യപ്പന്‍കാവ് ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മരുമക്കള്‍: വിജയ് (ഐടി പ്രൊഫഷണല്‍), ഡോ. രഞ്ജിത്ത് (തൃപ്പൂണിത്തുറ).

‘കടല്‍പോലെ ഗംഭീരം അഗാധം’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

പുതിയ വാര്‍ത്തകള്‍

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.