കുമ്മനം രാജശേഖരന്‍
വിദ്യാഭ്യസരംഗത്ത് ആദര്‍ശവും മൂല്യബോധവും പകര്‍ന്ന്, സംശുദ്ധമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഭാവി വാഗ്ദാനങ്ങളെ വളര്‍ത്തിയെടുക്കാന്‍ കഴിയൂ എന്ന് ഭാസ്‌കര്‍ജി വിശ്വസിച്ചു.
അതിനായി വിദ്യാഭ്യാസത്തിലൂന്നിയ സാമൂഹ്യ പരിവര്‍ത്തനം നടത്തി വിദ്യാഭ്യാസ നവോത്ഥാനത്തിന് തുടക്കം കുറിച്ചു. എടുക്കുന്ന തീരുമാനങ്ങള്‍ കൃത്യതോടെ നടപ്പിലാക്കി വിദ്യാഭ്യാസരംഗത്ത് പുതിയ ദിശാ ബോധം സൃഷ്ടിക്കാന്‍ ഭാസ്‌കര്‍ജിക്ക് കഴിഞ്ഞു. സ്വജീവിതംപോലും അതിനായി ഉഴിഞ്ഞുവച്ചു.
എം.എ.കൃഷ്ണന്‍
സാസ്‌കാരിക മൂല്യമുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് അടിത്തറപാകിയ സംഘപ്രചാരകനായിരുന്നു ഭാസ്‌കര ഷേണായി എന്ന ഭാസ്‌കര്‍ജി. പാലക്കാട് കല്ലേക്കാട്ട് ‘വ്യാസ വിദ്യാപീഠം’ ആരംഭിച്ചതോടെ ഭാസ്‌കര്‍ജി കേരളത്തില്‍ പുതിയ വിദ്യാഭ്യാസ രീതിക്ക്കൂടി തുടക്കം കുറിക്കുകയായിരുന്നു.
















