Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവിതരേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 10:08 pm IST
in Kerala

എറണാകുളം നഗരത്തില്‍ തലമുറകളായി താമസിച്ചുവരുന്ന അറയ്‌ക്കപ്പറമ്പില്‍ എന്ന സമ്പന്ന കുടുംബത്തില്‍ വാസുദേവ ഷേണായിയുടെയും ലക്ഷ്മി ബായിയുടെയും മകനായി 1931 മകര സംക്രാന്തി ദിനത്തില്‍ ജനനം.

സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളില്‍നിന്ന് പത്താംക്ലാസ് പാസ്സായശേഷം 1951 ല്‍ എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് സുവോളജി ബിരുദം നേടി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകനായി. 1944 ല്‍ എറണാകുളം ടിഡി അമ്പലത്തിലെ ആര്‍എസ്എസ് ശാഖയിലാണ് പോയിരുന്നത്. ഇതിനിടെ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഹിന്ദി പഠന ക്ലാസില്‍ ചേര്‍ന്ന് ആ ഭാഷ പഠിച്ചു.

1946 ല്‍ മഹാരാഷ്‌ട്രയില്‍നിന്നുള്ള കെ. ഭാസ്‌കരറാവു ആര്‍എസ്എസ് പ്രാന്തപ്രചാരകായി എത്തിയതോടെ മറ്റ് പലര്‍ക്കുമൊപ്പം ഭാസ്‌കര്‍ജിയും സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി. 1948 ഗാന്ധി വധത്തിന്റെ പേരില്‍ ആര്‍എസ്എസ് നിരോധിക്കപ്പെട്ടപ്പോള്‍ അതിനെതിരെ സത്യഗ്രഹം നടത്തി ജയിലില്‍ പോയി.

ജയില്‍ മോചിതനായശേഷം വീണ്ടും സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി. പിന്നീട് കുറച്ചുനാള്‍ ചെന്നൈയിലെ ഒരു കോളജില്‍ ലാബ് അസിസ്റ്റന്റായി ജോലി നോക്കി. അധികം വൈകാതെ ആര്‍എസ്എസ് പ്രചാരകനായി. പില്‍ക്കാലത്ത് ആര്‍എസ്എസ് അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആയ ആര്‍.ഹരി (ഹരിയേട്ടന്‍) പ്രചാരകനായതായിരുന്നു പ്രചോദനം.

പ്രചാരകനായിരിക്കെ വാഴൂര്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി നോക്കി. കോട്ടയം ജില്ലയിലെ കിഴക്കന്‍ ഭാഗങ്ങളില്‍ സംഘപ്രവര്‍ത്തനം വ്യാപിപ്പിച്ചു. അദ്ധ്യാപകനെന്ന നിലയ്‌ക്ക് ലഭിക്കുന്ന ശമ്പളം സംഘടനാ പ്രവര്‍ത്തനത്തിനാണ് വിനിയോഗിച്ചത്. പില്‍ക്കാലത്ത് ‘കേസരി’ പത്രാധിപരും ബാലഗോകുലം സ്ഥാപകനുമൊക്കെയായി മാറിയ എം.എ. കൃഷ്ണന്‍ (എംഎ സാര്‍) വാഴൂര്‍ സ്‌കൂളില്‍ സഹാധ്യാപകനായിരുന്നു.

പ്രമുഖ ആര്‍എസ്എസ് പ്രചാരകനും തന്ത്രശാസ്ത്ര പണ്ഡിതനുമായിരുന്ന പി. മാധവ്ജിയുമായുള്ള ബന്ധത്തിലൂടെ രാമേശ്വരം ക്ഷേത്രത്തിന്റെ തന്ത്രി കുടുംബാംഗവും ആചാര്യനുമായ നീലകണ്ഠ ജോഷിയുടെ ശിഷ്യനായി. ഗുരുനാഥന്‍ അദ്ദേഹത്തിന് മന്ത്രദീക്ഷ നല്‍കി.

തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നിവിടങ്ങളില്‍ 20 വര്‍ഷം ഭാസ്‌കര്‍ജി ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിച്ചു. ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാലത്ത് പാലക്കാട്, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന പാലക്കാട് വിഭാഗ് പ്രചാരകനായിരുന്നു. കേരളത്തില്‍ ഏറ്റവുമധികം ആര്‍എസ്എസ് ശാഖകളുള്ള വിഭാഗായി ഇത് മാറിയതിനു പിന്നില്‍ ഭാസ്‌കര്‍ജിയുടെ പ്രവര്‍ത്തന മികവായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് അതിനെതിരെ കൃഷ്ണന്‍ നമ്പൂതിരി എന്ന പേര് സ്വീകരിച്ച് പ്രവര്‍ത്തിച്ചു. എറണാകുളം എളമക്കരയില്‍ ആര്‍എസ്എസ് സംസ്ഥാന കാര്യാലയം നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ ചുമതലക്കാരിലൊരാളായി ഭാസ്‌കര്‍ജി നിയോഗിക്കപ്പെട്ടു. സിമന്റിന് ദൗര്‍ലഭ്യം ആയിരുന്ന കാലത്ത് ചെന്നൈയില്‍ പോയി കാര്യാലയ നിര്‍മാണത്തിന് ആവശ്യമായ സിമന്റ് ഏര്‍പ്പാടാക്കിയത് ഭാസ്‌കര്‍ജിയായിരുന്നു.

വിദ്യാഭ്യാസരംഗത്ത് ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ‘വിദ്യാഭാരതി’യുടെ കേരളത്തിന്റെ ചുമതലക്കാരനായി ഭാസ്‌കര്‍ജി നിയോഗിക്കപ്പെട്ടു. അധ്യാപക പശ്ചാത്തലവും സംഘടനാപാടവവും കണക്കിലെടുത്തായിരുന്നു ഇത്.

വിദ്യാഭാരതിയുടെ മാര്‍ഗദര്‍ശനത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാനികേതന്‍ എന്ന സംഘടനയുടെ ചുമതലയേറ്റെടുത്ത ഭാസ്‌കര്‍ജി അതിനെ ഒരു വടവൃക്ഷമാക്കി വളര്‍ത്തിയെടുത്തു. പാലക്കാട് കല്ലേക്കാട് 26 ഏക്കര്‍ സ്ഥലം സ്വന്തമാക്കി വ്യാസവിദ്യാപീഠം സ്ഥാപിച്ചു. പിന്നീട് ഘട്ടംഘട്ടമായുള്ള വിദ്യാനികേതന്റെ വളര്‍ച്ചയ്‌ക്ക് ഭാസ്‌കര്‍ജിയുടെ സംഭാവന അതുല്യമാണ്. വിദ്യാഭ്യാസ വിചക്ഷണന്മാരുടെ ഒരു നിരയെതന്നെ അദ്ദേഹം ഇതിനായി വളര്‍ത്തിയെടുത്തു.

ആത്മീയ പാതയില്‍ ഏറെ മുന്നേറിയ ഭാസ്‌കര്‍ജി തന്നെയാണ് വ്യാസവിദ്യാപീഠ സമുച്ചയത്തിലെ ശ്രീബാലാ പരമേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്. ഇതിന്റെ പ്രതിഷ്ഠ നിര്‍വഹിച്ചതും ഭാസ്‌കര്‍ജിയാണ്. ജാതിഭേദമെന്യേ ശ്രീവിദ്യാസമ്പ്രദായം പിന്തുടരുന്ന ആര്‍ക്കും ഇവിടെ പൂജ ചെയ്യാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

പുതിയ വാര്‍ത്തകള്‍

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.